ഇഡലി പ്രേമികളേ ഇതിലേ…സ്ഥിരം ഇഡലി കഴിക്കുന്നവര്‍ ഇതുകൂടി അറിയുക !

ഇഡലി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. രാവിലെ ഇഡലിയും സാമ്പാറും കഴിക്കുന്നതിന്റെ സുഖവും ഊര്‍ജവും ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ ഇഡലി നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണോ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?

ഇനി അതോര്‍ത്ത് ടെന്‍ഷനടിക്കേണ്ട. കാരണം ഇഡലി ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇഡലിയുടെ ചില ആരോഗ്യഗുണങ്ങള്‍ ചുവടെ,

പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍ എന്നിവ ഇഡലിയില്‍ അടങ്ങിയിട്ടുണ്ട്.

ഇഡലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Also Read : ഒട്ടും കട്ടപിടിക്കാതെ നല്ല മണിമണി പോലെയുള്ള ഉപ്പുമാവുണ്ടാക്കാം ഞൊടിയിടയില്‍; പരീക്ഷിക്കാം ഈ എളുപ്പവഴി

ഇഡലിമാവില്‍ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തില്‍ അയണിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

ഇഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നു.

ഇഡലി കഴിക്കുന്നത് ശരീരത്തിലെ കര്‍ബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News