മധുരത്തിനപ്പുറം ആരോഗ്യത്തിന് ഏറെ ഗുണകരമായ പല ഘടകങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാസമുറ സമയത്തുണ്ടാകുന്ന വേദന കുറയ്ക്കാന്‍ ഏറെ നല്ലതാണ് ശര്‍ക്കര.
മാത്രമല്ല, മാസമുറയോട് അനുബന്ധിച്ചുണ്ടാകുന്ന പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോമിനും ഇത് ഏറെ നല്ലതാണ്. ഇത് നല്ല മൂഡിന് സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിനു സഹായിക്കുന്നു. ഇത് ശരീരത്തിന് റിലാക്സേഷന്‍ നല്‍കുന്നു.
Also Read : ചായയുണ്ടാക്കുമ്പോള്‍ തേയില ഇനി ഇങ്ങനെ ഇട്ടുനോക്കൂ; ചായയ്ക്ക് ലഭിക്കും അപാര രുചി
മലബന്ധം തടയുന്നു
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ശര്‍ക്കര ഉത്തേജിപ്പിക്കുന്നു. ഇത് കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സ്വാധീനിക്കുന്നു. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
വയറിനെ തണുപ്പിക്കുന്നു
ശര്‍ക്കര കഴിക്കുന്നത് സാധാരണനിലയിലുള്ള ശരീരതാപനില നിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു. തണുത്തവെള്ളത്തില്‍ ശര്‍ക്കര ഇട്ടു തയ്യാറാക്കുന്ന ശര്‍ക്കര സര്‍ബത്ത് വേനല്‍ക്കാലത്ത് കുടിക്കുന്നത് ശരീരവും വയറും തണുപ്പിച്ച് നിര്‍ത്താന്‍ സഹായിക്കും.
പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു
ആന്റിഓക്‌സിഡന്റുകളും സിങ്ക്, സെലേനിയം പോലുള്ള ധാതുക്കളും ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ അണുബാധയ്‌ക്കെതിരേയുള്ള പ്രതിരോധ കവചമായി ശര്‍ക്കര പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here