അധികം മധുരിച്ചില്ലെങ്കിലും കിടുവാണ് ഈ ജ്യൂസ്‌

അധികം മധുരിച്ചില്ലെങ്കിലും കിടുവാണ് ഈ ജ്യൂസ്‌. ഏത് ജ്യൂസാണെന്നല്ലേ? നമ്മുടെ സ്വന്തം നെല്ലിക്ക ജ്യൂസിനെ കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്.
ദിവസേന നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. നെല്ലിക്കയില്‍ വിറ്റാമിന്‍ എ ധാരാളമായിഅടങ്ങിയിട്ടുണ്ട്.ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്.

വിറ്റാമിന്‍ എ കാഴ്ച മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും. നെല്ലിക്കയിലെ വിറ്റാമിന്‍ സിയുടെ ഉള്ളടക്കം ബാക്ടീരിയയെ ചെറുക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് പിങ്ക് ഐ മറ്റ് അണുബാധകളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കും.

വേണ്ട ചേരുവകൾ…

നെല്ലിക്ക                     6 എണ്ണം
നാരങ്ങ നീര്          ഒന്നിന്റെ പകുതി
ഇഞ്ചി                         2 കഷ്ണം
വെള്ളം                       2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് കുരു കളഞ്ഞ് നെല്ലിക്ക മുറിച്ച് ഇടുക. ശേഷം നാരങ്ങ നീര്, ചെറുതായി മുറിച്ച ഇഞ്ചി, ഒരു ഗ്ലാസ് വെള്ളം എന്നിവ ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

ഇതിലേക്ക് ബാക്കി ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസ് ഒരു 20 മിനുട്ട് മാറ്റി വയ്ക്കണം. ഇഞ്ചിയുടെ ഊറൽ ജൂസിന്റെ അടിയിൽ വരും.

അതിനു ശേഷം ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിക്കാം. ജൂസിന്റെ അടിയിൽ വന്ന ഊറൽ കളയണം.  മധുരം ആവശ്യമെങ്കില്‍ ചേര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News