കാണാന്‍ ഇത്തരിക്കുഞ്ഞന്‍ ആണെങ്കിലും ആരോഗ്യത്തിന്റെ കലവറയാണ് കാന്താരി. ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് കാന്താരി. ഹൃദയത്തിന്റെ സംരക്ഷണത്തിനും ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാന്താരി വളരെ സഹായപ്രദമാണ്.
ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുവാനുള്ള കഴിവും കാന്താരിയിലെ ‘ജീവകം സി’ക്കുണ്ട്. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും.
കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. രക്ത ശുദ്ധി, ഹ്യദയാരോഗ്യം എന്നിവയ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്.
വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ പഴുത്ത കാന്താരി അത്യുത്തമമാണ്. നാട്ടുവൈദ്യന്‍മാര്‍ വേദന സംഹാരിയായി ഉപയോഗിക്കുന്നത് കാന്താരിയാണ്.
Also Read : ചര്‍മത്തിത്തിന്റെ തിളക്കം വര്‍ധിപ്പിക്കണോ? എങ്കില്‍ ഏത്തയ്ക്കയെ കൂടെക്കൂട്ടിക്കോളൂ
കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്റെ ശത്രുവാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here