കാല്‍സ്യം കുറവാണോ? എങ്കില്‍ കിവി പഴത്തെ കൂടെക്കൂട്ടിക്കോളൂ

ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് കിവി പഴങ്ങള്‍. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരത്തിനും നല്ലതാണ്.

ധാരാളം ഇരുമ്പ് അടങ്ങിയ പഴമാണ് ഇത്. പ്രായമായവരുടേയും കുട്ടികളുടേയും ശരീരത്തിന് ആവശ്യമായതില്‍ നാല് ശതമാനം ഇരുമ്പ് ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഫോളിക്ക് ആസിഡിന്റെ വലിയൊരു സ്രോതസുകൂടിയാണ് കിവി പഴങ്ങള്‍.

ഫോളിക് ആസിഡ് ധാരാളം അടങ്ങിയ പഴമാണ് കിവി. അതുകൊണ്ട് തന്നെ ഗള്‍ഭിണികള്‍ ഈ പഴം കഴിക്കുന്നത് ഉത്തമമാണ്. ഫോളിക് ആസിഡാണ് ശരീരത്തില്‍ ചുവന്ന രക്താണുക്കളെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്. അതുപോലെതന്നെ ഊര്‍ജോല്‍പാദനത്തിനും ഫോളിക് ആസിഡ് സഹായിക്കുന്നു.

ശക്തിയേറിയ എല്ലുകള്‍, പല്ലുകള്‍, ശരീര പേശികള്‍, ആരോഗ്യമുള്ള ഹൃദയം എന്നിവക്ക് ശരീരത്തില്‍ കാല്‍സ്യം ആവശ്യമാണ്. ഇത്തരത്തില്‍ കാല്‍സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ കിവി പഴങ്ങള്‍ക്ക് കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News