പാലിനെന്താ പ്രശ്നം? ഏയ് ഒരു പ്രശ്നവും ഇല്ല, അല്ല ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ?

milk

ഊർജത്തിന്റെ കലവറ, വിവിധയിനം പോഷകങ്ങളാൽ സമ്പന്നം, കാൽസ്യം, പ്രോട്ടീൻ തുടങ്ങി ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജ്ജമേകുന്ന ഘടകങ്ങളുള്ള പാനീയം, സമീകൃതാഹാരം അങ്ങനെ വിശേഷണങ്ങൾ പലതാണ് പാൽ എന്ന ഭീകരൻ. പക്ഷെ അടുത്തിടെ ഒരു തർക്കം വായുവിൽ പൊട്ടിപ്പുറപ്പെട്ടു. ഒഴിഞ്ഞ വയറിൽ പാൽ കുടിക്കുന്നത് നല്ലതാണോ ദോഷമാണോ എന്ന്.

ALSO READ: പരിമിതികൾ വേട്ടയാടുന്നു! രോഗവിവരം തുറന്ന് പറഞ്ഞ് സൈന നെഹ്‌വാൾ

എന്താണ് പാൽ കുടിക്കുന്നതിന്റെ ഗുണങ്ങൾ? 

ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽ തന്നെ ലഭിക്കുന്നു എന്നതാണ് പാലിന്റെ ഏറ്റവും വലിയ മേന്മ. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവ എല്ലിനും പല്ലിനും മികച്ച ആരോഗ്യം നൽകും. അത് കൂടാതെ പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന് ഡി, വിറ്റാമിൻ ബി12 , മഗ്നീഷ്യം മുതലായവ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായകമാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ മുതലായ ഘടകങ്ങളും പാലിൽ അടങ്ങിയിട്ടുള്ളതിനാൽ സമീകൃതവും സമ്പൂർണവുമായ ആഹാരമാണ് പാൽ.

ALSO READ: മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ

വെറും വയറ്റിൽ പാൽ കുടിക്കുന്നത് ശരീരത്തിന് ഹാനികരമോ?

വെറും വയറ്റിൽ പാൽ കുടിക്കുന്നത് ശരീരത്തിന് ഹാനികരമാണ് എന്ന വിശ്വാസം വെറും അടിസ്ഥാനരഹിതമായ ഒന്നാണ്. വൈദ്യശാസ്ത്ര പഠനങ്ങളിൽ ഒന്നിലും തന്നെ പാൽ കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.

ALSO READ: ‘ഡി കെ ശിവകുമാർ കായ വണ്ടിയിൽ നൽകിയ പണം എവിടെപ്പോയി’: വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ

പാൽ കുടിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

പാൽ ആൾ കേമൻ ആണെങ്കിലും പാൽ കുടിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. ചില ആളുകൾക്ക് പാലിലും പാൽ ഉത്പന്നങ്ങളിലും കാണപ്പെടുന്ന ലാക്ടോസ് ദഹിപ്പിക്കാൻ ഉള്ള ശേഷി ഉണ്ടാകില്ല അതിനെ ലാക്ടോസ് അസഹിഷ്ണുത (Lactose intolerance ) എന്ന് പറയുന്നു. ഇത്തരം ആളുകൾ പാൽ ഒഴിവാക്കുന്നത് ആയിരിക്കും ഉത്തമം. പാലിന്റെ സ്ഥാനത്ത് സോയ പാൽ, ബദാം പാൽ മുതലായ സസ്യാധിഷ്ഠിത പാലുകൾ ഇതര മാർഗ്ഗങ്ങൾ ആയി ഉപയോഗിക്കാവുന്നതാണ്.

പാലാണ് ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജ്ജമേകുന്ന പാനീയം. അതിനാൽ തന്നെ ഭക്ഷണ ശീലത്തിൽ പാലിനെ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വെറും വയറ്റിൽ പൊതുവെ സുരക്ഷിതവും, ആരോഗ്യപ്രദായകവുമായ ഭക്ഷണമാണ് പാൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News