കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. രോഗപ്രതിരോധ ശേഷിയുള്ള കൂണുകൾക്ക് കാൻസർ,ട്യൂമർ,കൊളസ്ട്രോൾ ,രക്തസമ്മർദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
ഹരിതകം ഇല്ലാത്ത സസ്യമായ കൂണ് ഫംഗസ് വിഭാഗത്തില്‍പ്പെട്ടതാണ്. ജീര്‍ണിച്ച ജൈവ പ്രതലങ്ങളില്‍ നിന്നും ആഹാരം വലിച്ചെടുത്താണിവ വളരുന്നത്. ഇന്ന് കൂണ് വ്യാപകമായി കൃഷി ചെയ്തുവരുന്ന ഒന്നാണ്. നമ്മുടെ ചുറ്റുപാടും വിവിധയിനം കൂണുകൾ കാണാറുണ്ട്. ഭക്ഷ്യയോഗ്യമായവ, വിഷമുള്ളവ, ഔഷധഗുണമുള്ളവ, ലഹരി തരുന്നവ തുടങ്ങിയ വ്യത്യസ്ത ഗുണങ്ങള്‍ ഉള്ളവയാണിവ.
Also read:ഇസ് ദുനിയാ മേൻ അഗർ ജന്നത് ഹേ…’മൊഹബത്ത് കാ സർബത്ത്’; വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ
വിഷക്കൂണുകളെ ഭക്ഷ്യയോഗ്യമായവയില്‍ നിന്നും തിരിച്ചറിയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വിരളമാണ്. ഭക്ഷ്യയോഗ്യമായ കച്ചിക്കൂണ്‍, ചിപ്പിക്കൂണ്‍, പാല്ക്കൂണ് ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവയാണ്. ഗ്യനോഡര്‍മ, ഫെല്ലിനസ്, കോറിയോലസ് മുതലായവയാണ് ഔഷധഗുണമുള്ള കൂണുകൾ .
കൂണിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥം എന്ന നിലയിലും കൂണിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍ ) കൂണിൽ അടങ്ങിയിട്ടുണ്ട്. അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കൂണിൽ വളരെ കുറവാണ്.
പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്. നിരവധി പോഷകങ്ങൾ അടങ്ങിയ കൂൺ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നു പഠനങ്ങൾ പറയുന്നു. വയറു നിറഞ്ഞു എന്ന പ്രതീതി ജനിപ്പിക്കുന്നത് വഴി അമിത കലോറി ഉള്ളിൽ ചെല്ലുന്നത് തടയുന്നു.ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നായും കൂണിനെ വിശേഷിപ്പിക്കാറുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here