അമിതവണ്ണമാണോ പ്രശ്‌നം ? ഇതാ കടുക് കൊണ്ടൊരു എളുപ്പവിദ്യ

തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകളും കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നിട്ടും വണ്ണം കുറഞ്ഞിട്ടില്ലാത്തവര്‍ ദിവസവും അല്‍പം കടുക് കഴിച്ച് നോക്കൂ. ആഴ്ച്ചകള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും.

സെലേനിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്‌നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് കടുക്. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.

നടുവേദന അകറ്റാന്‍ ഏറ്റവും നല്ലതാണ് കടുക്. ദിവസവും ഒരു നേരം കടുക്കെണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് ഗുണം ചെയ്യും. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

മൈഗ്രേന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് കടുക്. കോള്‍ഡ്, ഫ്ളൂ എന്നിവയ്ക്കും കടുക് നല്ലതാണ്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News