ഉള്ളിത്തൊലി വെറുതേ കളയല്ലേ…. ഇങ്ങനെയുമുണ്ട് ഉപയോഗങ്ങള്‍

ഉള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വരെ ഉള്ളി വഹിയ്ക്കുന്ന പങ്ക് ചില്ലറയല്ല. മുടി പോയി കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉള്ളി പരിഹാരം തന്നെയാണ്. ഉള്ളി മാത്രമല്ല ഉള്ളിത്തൊലിയും നമുക്ക് നല്ലതാണ്.

വിറ്റാമിന്‍ ബിയുടേയും വിറ്റാമിന്‍ സിയുടേയും പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവയുടേയും കലവറയാണ് ഉള്ളിയുടെ പുറത്തെ തോല്‍. ശരീര താപം കുറയ്ക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ഉള്ളിയേക്കാള്‍ ഉള്ളിത്തോലിനാണ് ഈ ഗുണങ്ങള്‍ ഉള്ളത്.

ഉളളിത്തൊലിയിലെ സള്‍ഫര്‍ പ്ലാറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്നു. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കുറക്കുന്നതിനും ഉള്ളിത്തൊലി സഹായിക്കുന്നു. രക്തം കട്ടപിടിക്കാതിരിക്കുന്നതിനും ഈ സള്‍ഫര്‍ സഹായിക്കുന്നുണ്ട്.

ഉള്ളിത്തൊലിയിലുള്ള ഫെനോലിക് ധാതുക്കള്‍ രക്തക്കുഴല്‍ സംബന്ധമായ അസുഖങ്ങള്‍ക്കും നല്ലതാണ്. ഉള്ളിയുടെ ഏറ്റവും പുറത്തുള്ള പാളിയില്‍ പ്രായത്തെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഉളളിത്തൊലിയും ഉള്ളിയുടെ പുറത്തെ പാളിയും ഫൈബര്‍, ഫ്ലാവനോയ്ഡ്സ് എന്നിവയാല്‍ സമ്പുഷ്ടമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News