തുളസിനീരില്‍ തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിച്ചുനോക്കൂ; അത്ഭുതം കണ്ടറിയൂ

തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കും.

Also Read : പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതുകൊണ്ടുതന്നെ കോള്‍ഡ് മാറാനും വരാതിരിയ്ക്കാനുമുള്ള നല്ലൊരു വഴി. ചുമയും ശ്വാസകോശസംബന്ധവുമായ അസുഖങ്ങള്‍ മാറാനും വരാതെ തടയാനും ഈ കോമ്പിനേഷന്‍ സഹായിക്കും.

കഫക്കെട്ടിനെതിരെയുള്ള പ്രകൃതിദത്ത ഔഷധം കൂടിയാണിത്. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അലര്‍ജി പോലുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള സ്വാഭാവിക പരിഹാരം കൂടിയാണിത്. വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവടയങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മത്തിന്റെ പ്രായക്കുറവിന് ഏറെ നല്ലതാണ് തുളസിനീരും തേനും.

Also Read : ഒട്ടും പുളിയില്ലാതെ നല്ല മധുരിക്കുന്ന ഓറഞ്ച് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം 

കോശങ്ങളുടെ റീജനറേഷന്‍ തടഞ്ഞാണ് ഇത് ചെയ്യുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലൊരു ഔഷധം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. കിഡ്നി സ്റ്റോണ്‍ മാറാനുള്ള നല്ലൊരു പരിഹാരവിധി കൂടിയാണ് തുളസിനീരും തേനും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News