പനീര്‍ പ്രേമികളേ ഇതിലേ…. ഇക്കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

പ്രോട്ടീന്റെ കലവറയാണ് പനീര്‍. 100 ഗ്രാം പനീറില്‍ 11 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പനീറില്‍ അടങ്ങിയ ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പനീര്‍ സഹായിക്കും. ധാരാളം മഗ്‌നീഷ്യം അടങ്ങിയതിനാല്‍ ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും നല്ലതാണ് പനീര്‍. പനീറിലടങ്ങിയ ഫോസ്ഫറസ് ദഹനത്തിനു സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം മലബന്ധം തടയുന്നു.

Also Read : രാത്രിയില്‍ രുചിയൂറും നുറുക്ക് ഗോതമ്പ് പാല്‍കഞ്ഞി ആയാലോ ?

പനീറിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനത്തിനു സഹായിക്കുന്നതോടൊപ്പം ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും അങ്ങനെ ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുആരോഗ്യവും തിളക്കവും ഉള്ള ചര്‍മവും തലമുടിയും സ്വന്തമാക്കാന്‍ പനീര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ജീവകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍ ഇവയെല്ലാം ഇതിനു സഹായിക്കുന്നു. പനീറില്‍ ജീവകം ബി ധാരാളം ഉണ്ട്. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറില്‍ ധാരാളമുണ്ട്.

Also Read : കെട്ട്യോളാണെന്റെ മാലാഖയുടെ ക്ലൈമാക്സ് അതായിരുന്നില്ല, അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് താന്‍ കണ്ടത് ഈ സിനിമയില്‍ : ആസിഫ് അലി

രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. പാല്‍ അലര്‍ജിയുള്ള കുട്ടികള്‍ക്കും പനീര്‍ നല്‍കാം. അങ്ങനെ ആവശ്യമുള്ള പോഷകങ്ങള്‍ അവര്‍ക്കു ലഭിക്കും. കാല്‍സ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീര്‍. ദിവസവും ആവശ്യമുള്ളതിന്റെ 8 ശതമാനം കാല്‍സ്യം പനീറില്‍ ഉണ്ട്.

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്‌സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളം ഉണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News