നമ്മള്‍ കരുതുന്നതുപോലെ പപ്പായ അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. എന്നാലും പലര്‍ക്കും പപ്പായ അത്ര ഇഷ്ടമുള്ള ഒന്നല്ല. പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആരും അത് വെറുതെ കളയില്ല.
പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ പപ്പായയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹം ഉള്ളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ.
പ്രമേഹം ഉള്ളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. പലവിധത്തിലുള്ള കാന്‍സറിനും പപ്പായ ഉത്തമമാണെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്.
ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഈ ഫലത്തില്‍ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു.
പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍ ,മലേറിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here