വെറുതെ കളയാന്‍ വരട്ടെ, നിസ്സാരനല്ല പപ്പായ ഇല; അത്ഭുത ഗുണങ്ങള്‍ ഇങ്ങനെ

പപ്പായ മാത്രമല്ല പപ്പായയുടെ ഇലയും ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പപ്പായഇലയുടെ നീര് ഫലപ്രദമാണ്.

എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണ് പപ്പായ ഇല. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും മറ്റും തടയാനും പപ്പായയില ജ്യൂസ് നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പപ്പായ ഇല സഹായിക്കും. ഇലയില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാനും ഇതിന് കഴിയും.

പപ്പായയുടെ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ പെപ്റ്റിക് അള്‍സര്‍ പ്രതിരോധിക്കാന്‍ ഫലപ്രദമാണ്. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ആന്റിമൈക്രോബിയല്‍, ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ വയറിലുണ്ടാകുന്ന ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News