പാഷന്‍ ഫ്രൂട്ട് പ്രേമികളേ ഇതിലേ….സ്ഥിരമായി പാഷന്‍ ഫ്രൂട്ട് കഴിക്കുന്നവര്‍ ഇതുകൂടി അറിയുക

നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പാഷന്‍ ഫ്രൂട്ട്. പുളിരസമാണെങ്കിലും കുറച്ച് പഞ്ചസാര കൂടി ചേര്‍ത്ത് പാഷന്‍ ഫ്രൂട്ട് കഴിക്കാനാണ് പലര്‍ക്കും ഇഷ്ടം. നമ്മള്‍ കരുതുന്നതുപോലെ അത്ര നിസ്സാരനല്ല പാഷന്‍ ഫ്രൂട്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പാഷന്‍ ഫ്രൂട്ട് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും.

ഫ്രീറാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ആന്റി ഓക്‌സിഡന്റ് കൂടിയാണ് വൈറ്റമിന്‍ സി. പാഷന്‍ ഫ്രൂട്ടില്‍ ജീവകം എ ഉണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഗുണകരമാണ്.

Also Read : ബ്രേക്ക്ഫാസ്റ്റിന് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍; ശ്രദ്ധിക്കുക…

വൈറ്റമിന്‍ സി യും ഇതില്‍ ഉണ്ട്. കൂടാതെ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന്‍ ഫ്രൂട്ടിലുണ്ട്.

പാഷന്‍ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് കഴിക്കുന്നതിലൂടെ സ്ട്രസിനും ടെന്‍ഷനും കാരണമാകുന്ന ഹോര്‍മോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നു. ശാരീരികമായ ആരോഗ്യത്തിനും വളരെ നല്ലതാണ് പാഷന്‍ഫ്രൂട്ട് ജ്യൂസ്.

Also Read : അരിപ്പൊടിയുണ്ടോ വീട്ടില്‍? വെറും 5 മിനുട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നീര്‍ദോശ

മിക്ക ആളുകള്‍ക്കും പാഷന്‍ഫ്രൂട്ട് സുരക്ഷിതമാണ്. എന്നാല്‍ ചിലരില്‍ ഇത് അലര്‍ജി ഉണ്ടാക്കും. ലാക്ടോസ് അലര്‍ജി ഉള്ളവരില്‍ ചിലപ്പോള്‍ പാഷന്‍ ഫ്രൂട്ട് അലര്‍ജിക്ക് കാരണമാകും. കാരണം പാലില്‍ അടങ്ങിയ ചില പ്രോട്ടീനുകള്‍ പാഷന്‍ ഫ്രൂട്ടിലും ഉണ്ട്. അതുകൊണ്ട് പാല്‍ അലര്‍ജി ഉള്ളവര്‍ പാഷന്‍ ഫ്രൂട്ട് കഴിക്കുമ്പോള്‍ അല്പം ഒന്നു ശ്രദ്ധിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News