അമിതവണ്ണമാണോ പ്രശ്‌നം? പൈനാപ്പിള്‍ ഇങ്ങനെ കഴിച്ചുനോക്കൂ

നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് കൈതച്ചക്ക അല്ലെങ്കില്‍ പൈനാപ്പിള്‍. നല്ല മധുരവും ചെറിയ പുളിപ്പുമുള്ള പൈനാപ്പിള്‍ രുചിയിലും ആരോഗ്യത്തിലും ഏറെ മുന്നിലാണ്. കണ്ണിന്റെ ആരോഗ്ത്തിനും അമിതവണ്ണം കുറയ്ക്കാനും ദഹനം നേരെയാക്കാനും രക്തസമ്മര്‍ദ്ദം കുറയ്കകാനും കൈതചക്ക മികച്ചതാണ്.

കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ബീറ്റാകരോട്ടിന്റെ നല്ല സ്രോതസാണ് കൈതച്ചക്ക. വിറ്റാമിന്‍ സി,ആന്റി ഓക്സിഡന്റുകള്‍,മാംഗനീസ്,പൊട്ടാസ്യം എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് കൈതച്ചക്ക. പൊട്ടാസ്യം,കാല്‍സ്യം എന്നിവ കൂടാതെ വിറ്റാമിനുകളാലും ഇലക്ട്രോലൈറ്റ്സ്്,കരോട്ടിന്‍ പോലുള്ള ഫൈറ്റോന്യൂട്രിയന്റ്്‌സ് എന്നിവ കൊണ്ടും സമ്പുഷ്ടമാണ് കൈതച്ചക്ക.

കൈതച്ചക്കയില്‍ സമൃദ്ധമായുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീറാഡിക്കലുകള്‍ക്കെതിരേ പൊരുതി ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. അതിറോസ്, ക്ലീറോസിസ്, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗങ്ങള്‍, പലവിധ ക്യാന്‍സറുകള്‍ തുടങ്ങി പല അസുഖങ്ങളേയും പ്രതിരോധിക്കാന്‍ ഈ ആന്റി ഓക്സിഡന്റുകള്‍ക്കാവും.

കൈതച്ചക്കയിലെ പഞ്ചസാര കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കൈതച്ചക്ക ധൈര്യമായി കഴിയ്ക്കാം. കാരണം കൈതച്ചക്കയിലെ കൊഴുപ്പിന്റെ അളവും പഞ്ചസാരയുടെ അളവും വളരെ കുറവാണ്.

കൈതച്ചക്കയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ സാവകാശത്തിലാക്കുകയും കുറേനേരത്തേയ്ക്ക് വിശപ്പകറ്റുകയും ചെയ്യുന്നു. ഇത് ശരീശത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നു.

പൈനാപ്പിള്‍ ജ്യൂസ് മലബന്ധത്തിനുള്ള ഉത്തമ ഔഷധമായി കണക്കാക്കപ്പെടുന്നു.കൈതച്ചക്കയില്‍ സമൃദ്ധമായുള്ള ഫൈബറുകള്‍ വന്‍കുടലിലൂടെയുള്ള ആഹാരത്തിന്റെ സഞ്ചാരം സുഗമമാക്കുന്നു.കൈതച്ചക്കയിലെ ബ്രോമിലൈന്‍ എന്‍സൈം പ്രോട്ടീനെ ചെറുകണങ്ങളാക്കി അതിന്റെ ദഹനത്തെ സഹായിക്കുന്നു.

ഒരു കപ്പ് കൈതച്ചക്ക നീരില്‍ 1 മിഗ്രാം സോഡിയവും 195 മിഗ്രാം പൊട്ടാസ്യവും കാണപ്പെടുന്നു. പൊട്ടാസ്യവും സോഡിയവും ബ്ലഡ് പ്രഷര്‍ ക്രമീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ ബ്ലഡ്്്പ്രഷര്‍ കുറച്ച് സാധാരണ നിലയിലാക്കാന്‍ കൈതച്ചക്കയ്ക്കു കഴിയും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News