മാതളത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് നന്നായി അറിയാം. എന്നാല്‍ മാതളത്തിന്റെ തൊലിയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് പലര്‍ക്കും അറിയില്ല. ഔഷധസമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒന്നാണ് മാതളം.
മാതളത്തിന്റെ തൊലികൊണ്ട് നിരവധി ഗുണങ്ങളുണ്ട്. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക.
Also Read : രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുനോക്കൂ, അമിതവണ്ണത്തോട് ഗുഡ്‌ബൈ പറയൂ
മാതളനാരങ്ങ തൊലി പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് നാരങ്ങ നീരും ഉപ്പും കലര്‍ത്തി കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാകും. ഈ തൊലികളില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് മികച്ച വിഷാംശം ഇല്ലാതാക്കാന്‍ ആവശ്യമാണ്.
തൊലി ഉണക്കി പൊടിച്ച് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം 2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്തപ്പാടുകള്‍ മാറി കിട്ടും.
Also Read : ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്കമുന്തിരി കഴിച്ചുനോക്കൂ, അത്ഭുതം കണ്ടറിയൂ
സൂര്യപ്രകാശത്തിലുണക്കിയ മാതളനാരങ്ങ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് വെള്ളം ഊറ്റി വെച്ച് തണുക്കാനനുവദിക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് തൊണ്ടവേദനയ്ക്കുള്ള പരിഹാരമാണ്. മാതള നാരങ്ങ തൊലിയുടെ പൊടി ഉപയോഗിച്ച് മോണകള്‍ മസാജ് ചെയ്യുന്നത് മോണയിലെ വീക്കം, രക്തസ്രാവം, വേദന എന്നിവ അകറ്റും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here