ബബിള്‍ റാപ്പര്‍ പൊട്ടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഇത് ചെറിയ നേരംപോക്ക് പോലെയാണ് നമ്മള്‍ ചെയ്യുന്നതെങ്കിലും ഇതിന് പിന്നില്‍ നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് പൊട്ടുന്ന ശബ്ദവും ഇത് പൊട്ടിക്കുമ്പോഴുണ്ടാകുന്ന റിലാക്സേഷനും സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു.
ബബിള്‍ പോപ്പിംഗ് ന്യൂറോ ട്രാന്‍സ്മിറ്ററായ ഡോപാമൈന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇത് പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിലൂടെയും ഈ സ്പര്‍ശനത്തിലൂടെയും ബ്രെയിന്‍ ഉത്തേജനമുണ്ടാകുന്നു. ഇത് സ്ട്രെസ് കുറച്ച് സന്തോഷവും റിലാക്സേഷനും നല്‍കുന്നു.
റാപ്പ് പോപ്പിംഗിലൂടെ പെട്ടെന്ന് സന്തോഷം നേടാന്‍ സാധിക്കുന്നു. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷവും സംതൃപ്തിയും നല്‍കാന്‍ വഴിയൊരുക്കുന്ന ഒരു ചികിത്സ കൂടിയാണ് ഈ ബബിള്‍ റാപ്പര്‍ പോപ്പിംഗ്.
Also Read : ‘ബോഗയ്‌ന്‍വില്ല’ വിജയാഘോഷം ആലപ്പുഴ കൈരളി തിയേറ്ററിൽ; കേക്ക് മുറിച്ച് മധുരം പങ്കിട്ട് ചാക്കോച്ചനും ഫഫയും
സ്പര്‍ശനം, കാഴ്ച, കേള്‍വി എന്നിങ്ങനെ ഒന്നിലധികം ഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ ഒരുമിക്കുന്ന ബബിള്‍ പോപ്പിംഗ് ശരീരത്തിന് പൊസറ്റീവ് ഊര്‍ജം നല്‍കും. കുമിളകള്‍ പൊട്ടിയ്ക്കുന്നത് നമുക്ക് ഏകാഗ്രതയും മാനസികാവസ്ഥ നല്ലതാക്കാനും സഹായിക്കുന്നു. മനസിനെ ശാന്തമാക്കാന്‍ ഇത് നല്ലതാണ്. ഇതിലൂടെ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിയ്ക്കുന്നു.
ബബിള്‍ പോപ്പിംഗ് ചെയ്യുന്നവരുടെ മനസും തലച്ചോറും മിക്കവാറും ഈ പ്രവൃത്തിയില്‍ തന്നെ കേന്ദ്രീകൃതമായിരിയ്ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here