ഉരുളക്കിഴങ്ങ് തൊലിയോടെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

ഉരുളക്കിഴങ്ങ് ആരോഗ്യത്തിന്റെ കലവറയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഉരുളക്കിഴങ്ങ് തൊലിയുടെ ആരോഗ്യത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. ഉരുളക്കിഴങ്ങഘിനോളം ഗുണമുണ്ട് ഉരുളക്കിഴങ്ങിന്റെ തൊലിക്കും.

ഉരുളക്കിഴങ്ങിന്റെ തൊലി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് കോശങ്ങളെ സഹായിക്കുന്നു. ഉരുളക്കിഴങ്ങിന്റെ തൊലികളില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു.

ഉരുളക്കിഴങ്ങ് തൊലികള്‍ ഫ്‌ലേവനോയ്ഡുകളുടെ ഒരു സ്വാഭാവിക ഉറവിടമാണ്, ഇത് ശരീരത്തെ അണുബാധയില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. വിറ്റാമിന്‍ ബി 3 യുടെ നല്ല ഉറവിടം കൂടിയാണ്.

Also Read : ദോശയ്‌ക്കൊപ്പം സാമ്പാറും ചമ്മന്തിയും കൂട്ടി മടുത്തോ ? പരീക്ഷിക്കാം ഞൊടിയിടയില്‍ ഒരു കിടിലന്‍ ഐറ്റം

വിറ്റാമിന്‍ ബി 3യുടെ ഉറവിടം കൂടിയാണ്. വിറ്റാമിന്‍ ബി 3 കോശങ്ങളെ ശാരീരിക സമ്മര്‍ദ്ദത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങിന്റെ തൊലികള്‍ മുടിക്ക് തിളക്കം നല്‍കാനും വേഗത്തില്‍ വളരാനും സഹായിക്കും.

ഉരുളക്കിഴങ്ങിന്റെ തൊലി നിങ്ങള്‍ക്ക് ധാരാളം നാരുകള്‍ നല്‍കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ നാരുകള്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങിന്റെ തൊലികള്‍ നിങ്ങളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News