ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്കമുന്തിരി കഴിച്ചുനോക്കൂ, അത്ഭുതം കണ്ടറിയൂ

ഉണക്കമുന്തിരി ഇഷ്ടമുള്ള പലര്‍ക്കും അതിന്റ ആരോഗ്യഗുണങ്ങളെ കുറിച്ച് കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം. കണ്ണ് രോഗങ്ങള്‍ക്കും, പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

ഉണക്കമുന്തിരി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികള്‍ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ശരീര ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്കമുന്തിരി.

ഉണക്കമുന്തിരിയില്‍ പൊട്ടാസിയം, വിറ്റാമിന് സി, കാല്‍സ്യം, വിറ്റാമിന്‍ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

കാറ്റെച്ചിന്‍ എന്ന ആന്റി ടോക്‌സിഡന്റ് ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. അതുവഴി രക്ത സമ്മര്‍ദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്കമുന്തിരി സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News