രാവിലെ വെറുംവയറ്റില്‍ കഞ്ഞിവെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിഞ്ഞിരിക്കുക

രാവിലെ വീട്ടില്‍ അരി വെന്ത് കഴിഞ്ഞാല്‍ കഞ്ഞിവെള്ളമെടുത്ത് വെറുതേ നമ്മളങ്ങ് കളയും. എന്നാല്‍ നമ്മള്‍ വെറുതേ കളയുന്ന ആ കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എത്രമാത്രം വലുതാണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.

നമ്മള്‍ പലപ്പോഴും അശ്രദ്ധമായി ഒഴിവാക്കുന്ന കഞ്ഞിവെള്ളം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉത്തമപ്രതിവിധി കൂടിയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ ? അമിനോ ആസിഡ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ തുടങ്ങിയവകൊണ്ട് സമ്പുഷ്ടമാണ് കഞ്ഞിവെള്ളം.

ആമാശയത്തിനും കുടലിനും ഉണ്ടാകുന്ന വീക്കം തടയാനും കഞ്ഞിവെള്ളം ഇടക്കിടക്ക് കുടിച്ചാല്‍ മതി. ക്ഷീണിച്ചിരിക്കുമ്പോഴോ പനി പിടിച്ച് അവശരായിരിക്കുമ്പോഴോ ഒക്കെ പലരും ചൂട് കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് കണ്ടിട്ടില്ലേ? അത് ശരീരത്തിന് നനല്‍കുന്ന ഉന്മേശം വളരെ കൂടുതലാണ്.

ചര്‍മ്മം സുന്ദരമാക്കാനും മുഖക്കുരു പ്രതിരോധിക്കാനും കഴുത്തിലെ കറുപ്പ് നിറം അകറ്റാനും മുടി കൂടുതല്‍ സുന്ദരമാക്കാനുമൊക്കെ ഈ കഞ്ഞിവെള്ളം മാത്രം മതി. രാവിലെ വെറും വയറ്റില്‍ കഞ്ഞിവെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളിലൊന്നാണ്.

കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് മലബന്ധമകറ്റാന്‍ സഹായിക്കും. ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് വയറിളക്കം ബാധിച്ചവര്‍ക്കും നല്ലത് തന്നെ. വയറിളക്കമുള്ളയാള്‍ക്ക് മറ്റൊരു ഭക്ഷണവും നല്‍കിയില്ലെങ്കിലും ഇടിയ്ക്കിടക്ക് ഉപ്പിട്ട കഞ്ഞിവെള്ളം നല്‍കിയാല്‍ മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News