എള്ളുണ്ടയും എള്ളുപായസവുമെല്ലാം നമുക്കൊരുപാട് ഇഷ്ടമുള്ളവയാണ്. എന്നാല്‍ എള്ളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണയില്ല. എള്ളില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ട്. എള്ളില്‍ ധാരാളം സിങ്കും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്. ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. വാതം പോലുള്ള പ്രശ്നങ്ങള്‍ക്കും അത്യുത്തമമാണ്.
എള്ളില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. എള്ളിലെ മഗ്‌നീഷ്യം സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ അമിനോആസിഡായ ട്രിപറ്റോഫാന്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.
കറുത്ത എള്ളില്‍ ആന്റിഓക്സിന്റുകള്‍ ധാരാളമുണ്ട്. ഇത് ഓക്സിഡേറ്റീവ് നാശം കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ലിവറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ഹൃദയാരോഗ്യത്തിനു ചേര്‍ന്ന ഒന്നാണ് കറുത്ത എള്ള്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here