തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ… ആരോഗ്യ ഗുണങ്ങളേറെ

വേനല്‍ കാലത്ത് ധാരളം വെള്ളം കുടിക്കണ്ടത് അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും അനുയോജ്യം.
തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കുന്നതെങ്കില്‍ ശരീരത്തിന് ഉന്മേഷം നല്‍കുകയും അണുബാധയുണ്ടാകുന്നതില്‍ നിന്നും തടയുകയും ചെയ്യും. ധാരാളം ആന്റിഓക്‌സിഡന്റും ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും. മാത്രമല്ല തുളസിയില്‍ അഡാപ്റ്റോജെനിക് ഗുണങ്ങളുള്ളതിനാല്‍ രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായകമാകും.

ALSO READ : രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബീഫ് കയറ്റുമതി കമ്പനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ

ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ ആരംഭിക്കുന്നതിനും തുളസി വെള്ളം മികച്ചതാണ്.ദഹനക്കുറവ്, വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതിന് തുളസിയിട്ട് തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് ഗുണം ചെയ്യും.

ALSO READ : പ്രിയപ്പെട്ടവന് നന്ദി; വികാരനിർഭരമായ കുറിപ്പുമായി പിറന്നാൾ ദിനത്തിൽ ലെന

തുളസി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടാനും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മര്‍ദ്ദരഹിതമായി തുടരാന്‍ സഹായിക്കുകയും ചെയ്യും.

ALSO READ: പ്രിയപ്പെട്ടവന് നന്ദി; വികാരനിർഭരമായ കുറിപ്പുമായി പിറന്നാൾ ദിനത്തിൽ ലെന

കൂടാതെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശ്വസന ആരോഗ്യത്തെ ഫലപ്രദമായി ശക്തിപ്പെടുത്താനും സഹായിക്കും. തുളസി ഇലകള്‍ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്നവയാണ്. രാവിലെ തുളസി വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News