രാത്രിയില്‍ ക്ഷീണമില്ലാതെ വണ്ടിയോടിക്കണോ? ഓറഞ്ച് നീരും മഞ്ഞള്‍പ്പൊടിയും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

നമുക്ക് അടുക്കളയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞള്‍. പാചകത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മഞ്ഞള്‍ ഏറെ മുന്നിലാണ്. കരള്‍ രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒന്നാണ് മഞ്ഞള്‍

മഞ്ഞളിന്‍റെ ഔഷധ ഉപയോഗങ്ങള്‍

മുഖക്കുരു, കുഴിനഖം എന്നീ അസുഖങ്ങള്‍ക്ക് പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ച് പുരട്ടുന്നത് ഉത്തമ പ്രതിവിധിയാണ്.

തേങ്ങാപ്പാലും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.

മഞ്ഞളിന്റെ ഇലയും കിഴങ്ങും അരച്ച് കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താല്‍ നിറം വര്‍ദ്ധിക്കും

1.5 ഗ്രാം മഞ്ഞള്‌പ്പൊടി, 1.5 ഔണ്‍സ് നെല്ലിക്ക നീര്, 1. 5 ഔണ്‌സ് ചിറ്റമൃത് എന്നിവ ചേര്‍ത്ത് പതിവായി രാവിലെ കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം.

പച്ചമഞ്ഞളും മുത്തങ്ങയും വെള്ളം ചേര്‍ക്കാതെ അരച്ച് തേക്കുന്നത് കരപ്പന്‍ മാറാന്‍ നല്ലതാണ്.

ജലദോഷം, തുമ്മല്‍ ശമിക്കാന് മഞ്ഞളിട്ട് തിളപ്പിച്ച പാല് പഞ്ചസാരയും ചേര്‍ത്ത് കുടിക്കുക.

മൂക്കടപ്പും ജലദോഷവും മാറുന്നതിന് ഒരു കഷണം ഉണക്കമഞ്ഞള്‍ കത്തിച്ച് കെടുത്തിയ ശേഷം അതില്‍ നിന്നുള്ള പുക മൂക്കിലും വായിവും കൊള്ളുക.

മഞ്ഞള് കത്തിച്ച് കിട്ടുന്ന ചാരം വെള്ളത്തിലലിയിച്ച് പുരട്ടിയാല്‍ ത്വക്കിലുണ്ടാകുന്ന പരുക്കുകള്‍ ഭേദമാകും.

മഞ്ഞള്‍പ്പൊടി ദിവസവും കഴിക്കുന്നത് രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് നിയന്ത്രിക്കും.

ഒരു ഗ്ലാസ്സ് ഓറഞ്ച് നീരില് 1.5 ടീസ്പൂണ് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് രാത്രി സമയത്ത് കഴിച്ചാല് ക്ഷീണം കൂടാതെ വണ്ടിയോടിക്കാം.

മഞ്ഞള്‍പ്പൊടിയും പാലിന്റെ പാടയും രക്തചന്ദനവും കടലമാവും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മം മൃദുവാകുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News