ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് വാല്‍നട്ട്. ഇത് മെച്ചപ്പെട്ട ഒരു ആന്റി ഒക്സിഡന്റാണ്. ടൈപ്പ് 2 ഡയബെറ്റിക്കിന് ഇത് നല്ലൊരു ഔഷധമാണ്. മധുരമില്ലാത്തതിനാല്‍ കുട്ടികള്‍ കഴിയ്ക്കാന്‍ സാധ്യതയില്ല.
വന്‍കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇവന് ശേഷിയുണ്ട്. വാല്‍നട്ട് അരച്ച് മുഖത്ത് ഇടുന്നതും നല്ലതാണ്, എന്നാല്‍ വില പലപ്പോഴും ഇതിന് തടസമാണ്. ബര്‍ഫി പോലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാമെങ്കിലും നേരിട്ട് കഴിക്കുന്നതാണ് ഉത്തമം.
Also Read : കുടവയറാണോ പ്രശ്‌നം? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
ഒരുപിടി വാല്‍നട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കാനും, മണിക്കൂറുകളോളം സംതൃപ്തി നല്‍കാനും, ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ഉത്തമമായ ഇവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് വാല്‍നട്ട് മികച്ച ലഘുഭക്ഷണമാണ്, കാരണം, അവയില്‍ ആവശ്യമായ പ്രോട്ടീനും നാരുകളും ഉള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും. ദഹനക്ഷമത മെച്ചപ്പെടുത്താനും ഫൈറ്റിക് ആസിഡും ടാനിനും നീക്കം ചെയ്യാനും വാല്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് സഹായിക്കും
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here