സൗന്ദര്യം കൂടണോ? തണ്ണിമത്തന്‍ ഇങ്ങനെ കഴിച്ചുനോക്കൂ

നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തണ്ണിമത്തന്‍. വെറുതെ കടിച്ച് തിന്നാനും ജ്യൂസടിച്ച് കുടിക്കാനുമൊക്കെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വളരെ ഇഷ്ടമാണ്. രുചിയില്‍ മാത്രമല്ല, ഗുണത്തിലും തണ്ണിമത്തന്‍ വളരെ മുന്നിലാണ്. എന്നാല്‍ പലര്‍ക്കും തണ്ണിമത്തന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം.

വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫ്ളവനോയ്ഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തനില്‍ ധാരാളം ആന്റി ഓക്സിഡന്റില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തണ്ണിമത്തന്‍ മുന്നിലാണ്. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗങ്ങളെ പ്രതിരോധിക്കുന്നു.

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും സന്ധിവാതത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. പിത്താശയത്തിലെ കല്ലുകള്‍ പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍.

സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. ചര്‍മ്മത്തിന്റെ ആരോഗ്യവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News