തണ്ണിമത്തനില്ലാതെ ആര്‍ക്കും ഒരു വേനല്‍ക്കാലവും കടന്നുപോകാന്‍ സാധിക്കില്ല. എന്നാല്‍ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ നമ്മള്‍ കളയുന്ന തണ്ണിമത്തന്‍കുരു എത്രമാത്രം പോഷകഗുണങ്ങള്‍ അടങ്ങിയതാണെന്ന് ആരും ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രക്കാനും ഇവയ്ക്ക് സാധിക്കും.
സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ കൊണ്ട് സമ്പന്നമാണ് തണ്ണിമത്തന്റെ കുരു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരംക്ഷിക്കാനും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കുരു ദഹനവും സുഗമമാക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ തണ്ണിമത്തന്‍ കുരു ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും തണ്ണിമത്തന്‍ കുരു നല്ലതാണ്. തണ്ണിമത്തന്റെ കുരു വറുത്ത് കഴിക്കുന്നതാണ് നല്ലത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here