ഓറഞ്ച് ചില്ലറക്കാരനല്ല; സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണംചെയ്യും

ഓറഞ്ച് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ആരോഗ്യപ്രദമാണ്. നിവരധി ഗുണങ്ങളാണ് ഓറഞ്ച് കഴിക്കുന്നതിലോടെ ശരീരത്തിന് ലഭിക്കുന്നത്. ഓറഞ്ചിന്റെ ജ്യൂസും തോലും എല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.

Also read:രാത്രിയില്‍ ക്ഷീണമില്ലാതെ വണ്ടിയോടിക്കണോ? ഓറഞ്ച് നീരും മഞ്ഞള്‍പ്പൊടിയും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഓറഞ്ച് ജ്യൂസ് മികച്ചൊരു ഹെല്‍ത്തി ഡ്രിങ്ക് ആണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ ക്ഷീണം അകറ്റാൻ കഴിയും. ഓറഞ്ചിന്റെ തൊലി ചില്ലറക്കാരനല്ല. മുഖത്തെ കറുത്തപാടുകളും കരുവാളിപ്പും മാറ്റി നല്ല നിറം നല്‍കാന്‍ ഓറഞ്ച് തൊലിയ്ക്ക് കഴിയും.

ഓറഞ്ചിന്റെ തൊലി തണലില്‍ വച്ച് ഉണക്കി പൊടിച്ചെടുക്കുക. ഇതില്‍ അല്‍പം പനിനീര് ചേര്‍ത്ത് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം കഴുകി കളയുക. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മാറുന്നതിന് ഈ മാർഗം സാഹായകമാണ്.

Also read:ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്തു കഴിക്കാറുണ്ടോ? ഇതുകൂടി അറിയുക

ഓറഞ്ച് ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് കടുത്ത പാടുകള്‍ മാറ്റുന്നതിന് അത്യുത്തമമാണ്. ചെറുനാരങ്ങ മുറിക്കുന്നത് പോലെ ഓറഞ്ച് രണ്ടായി മുറിച്ച് അതുപയോഗിച്ച് മുഖം മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ചര്‍മ്മത്തിലെ അഴുക്കെല്ലാം നീങ്ങി മുഖചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News