നല്ല മധുരമൂറുന്ന കരിക്കിന്‍വെള്ളം ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. കരിക്കിന്‍വെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ധാരാളം ആന്റി ഓക്സിഡന്റ്സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു.
ആന്റിബയോട്ടിക്ക് ധാരാളം കഴിക്കുന്നവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം ഇവ ഉള്ളവര്‍ എന്നിവരില്‍ ഇളനീര്‍ വളരെ പ്രയോജനം ചെയ്യും. കരിക്കിന്‍ വെള്ളം തടി കുറയ്ക്കാന്‍ നല്ലതാണ്. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കുക.
Also Read : അരിദോശയും ഗോതമ്പ്‌ദോശയും കഴിച്ച് മടുത്തിരിക്കുവാണോ ? ഇന്ന് ഒരു വെറൈറ്റി ദോശ ആയാലോ…
കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്. ഇളനീരില്‍ ജലാംശം ആണ് കൂടുതല്‍ എങ്കിലും മാംസ്യം, കൊഴുപ്പ്, ലവണങ്ങള്‍, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു.
മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ദഹന ശക്തിയെ വര്‍ധിപ്പിക്കാന്‍ കഴിവുള്ള ഇളനീര്‍ കുഞ്ഞുങ്ങള്‍ക്ക് പോലും നല്ല ഭക്ഷണമാണ്. ഒരു ഗ്ലാസ് ഇളനീരില്‍ ഏകദേശം അര ഗ്ലാസ് പാലിന് തുല്യമായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here