ലൈഫ് പദ്ധതിക്ക് പിന്നാലെ ആശുപത്രികളിലും കേന്ദ്രത്തിന്റെ പേര് നല്‍കാന്‍ നിര്‍ദേശം. ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കാനാണ് നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കരിന്റെ ഈ നീക്കമെന്ന് ആക്ഷേപം.
രാജ്യത്തിനും ലോകത്തിനും മാതൃകയായ കേരളത്തിന്റെ ആരോഗ്യമേഖല. മഹാമാരിക്കാലത്ത് പ്രതിരോധത്തിന്റെ മാതൃകയായ കേരള മോഡല്‍. ആര്‍ദ്രം പദ്ധതിയില്‍ കോടികള്‍ ചെലവിട്ട് കേരളം പടുത്തുയര്‍ത്തിയ നമ്മുടെ ആരോഗ്യ കേന്ദ്രങ്ങള്‍. ഇവയുടെ പേര് മാറ്റി കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ആരോഗ്യകേന്ദ്രം മുതല്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റററിന്റെ പേര് വരെ മാറ്റി കേന്ദ്രത്തിന്റേതാക്കണം.ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയാണ് സംസ്ഥാനത്തിന് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
Also Read: സെന്തില്‍ ബാലാജിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
സംസ്ഥാനങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലുള്ളതാണ് ആരോഗ്യമേഖല. 95 ശതമാനം തുകയും ചലവഴിക്കുന്നതും സംസ്ഥാനം തന്നെ. ഗ്രാമങ്ങളിലെ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ മുതലുള്ള സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചത് സംസ്ഥാനം. കിഫ്ബി പദ്ധയില്‍ ഉള്‍പ്പെടുത്തി സൗകര്യങ്ങളുടെ വലിയ ആശുപത്രികളാക്കിയതും സംസ്ഥാന സര്‍ക്കാരാണ്. മുഴുവന്‍ ആശുപത്രികളിലും സൗജന്യമരുന്നും സംസ്ഥാനം നല്‍കുന്നു. ഇവയെല്ലാം മറച്ചുവച്ചാണ് സങ്കുതിചിത രാഷ്ട്രീയ ലാഭത്തിനായുള്ള കേന്ദ്ര നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here