കുട്ടികളുടെ ഭക്ഷണ ശീലത്തിൽ നിങ്ങൾക്ക് ആശങ്കയുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

child health

കാലം മാറുന്നതനുസരിച്ച് നമ്മുടെ ഭക്ഷണ ശീലങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. കൊച്ചുകുട്ടികൾ അടക്കം ഫാസ്റ്റ് ഫുഡിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്ന കാഴ്ച്ച നാം കാണുന്നുണ്ട്. ഇതിൽ മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിക്കാറുമുണ്ട്. കാരണം, കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. പക്ഷെ ജോലിക്ക് പോകുന്ന പല മാതാപിതാക്കൾക്കും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ പുലർത്താൻ പലപ്പോഴും കഴിയാറില്ല. നിങ്ങളും ഇത്തരം ആശങ്കയുടെ കടന്നുപോകുന്നവരാണോ? എങ്കിൽ ഇനി ഇക്കാര്യത്തിൽ ഒരു ആശങ്ക വേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി നമുക്ക് കുട്ടികളുടെ ആരോഗ്യ ജീവിതം മികച്ചതാക്കാവുന്നതാണ്. അതേതൊക്കെയെന്ന് നോക്കാം.

ALSO READ: ‘എനിക്കെതിരെയുള്ള ആരോപണം വ്യാജം, നിയമപരമായി നേരിടും, ഉടന്‍ മാധ്യമങ്ങളെ കാണും’: നിവിന്‍ പോളി

ശീതളപാനീയങ്ങൾ വേണ്ടേ വേണ്ട!

ചെറുപ്പം മുതലേ കുട്ടികളെ ശീതളപാനീയങ്ങൾ കഴിക്കാൻ
അനുവദിക്കരുത്. കുട്ടിക്കാലം മുതൽ ശീതളപാനീയങ്ങൾ വാങ്ങി നൽകിയാൽ കുട്ടികൾ വീണ്ടും ഇത് ആവശ്യപ്പെടും. പിന്നീട്  ഇതൊരു ശീലമായി മാറും.

പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ ശീലമാക്കുക

പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ കുട്ടികൾ കഴിക്കുന്നത് ഉറപ്പാക്കുക. സ്‌കൂളിൽ നിന്ന് വരുമ്പോഴെല്ലാം കുട്ടികൾക്ക് പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണം ലഭ്യമാണെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ചിക്കൻ ടിക്ക, കബാബ്, മുളപ്പിച്ച സാലഡ്, ചന ചാട്ട്, ഇങ്ങനെയുള്ള സാധനങ്ങൾ ഇതിൽ ഉൾപ്പെടുത്തണം.

ALSO READ: വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ സ്‌കീമുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി

പച്ചക്കറി ജ്യൂസുകൾ നൽകുക 

ചെറുപ്പം മുതലേ പച്ചക്കറി ജ്യൂസുകൾ കുടിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. കുട്ടികൾക്ക് സൂപ്പ്, സലാഡുകൾ
എന്നിവ നൽകണം. വേവിച്ച പാചകകാരികൾ നൽകുന്നതും നല്ലതാണ്.

ഒരു ഭക്ഷണ സാധനവും നിഷേധിക്കരുത്

ഫാസ്റ്റ് ഫുഡ് ആണെങ്കിലും കുട്ടികൾ പറയുന്ന ഭക്ഷണ സാധനങ്ങൾ ഒരിക്കലും നിഷേധിക്കരുത്. അത് ശീലമാകാതെയാണ് നോക്കേണ്ടത്. അതേസമയം പതിവായി കുട്ടികൾക്ക് ചോക്ലേറ്റുകൾ നൽകുന്ന ശീലമുണ്ട്. ഇതത്ര നല്ലതല്ല എന്ന് ചിന്തിക്കണം .

ALSO READ: എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി ഉറപ്പാക്കും: വനിതാ കമ്മീഷന്‍

സമ്മർദ്ദം കൈകാര്യം ചെയ്യാൻ ശീലിപ്പിക്കുക

സമ്മർദ്ദത്തെ എങ്ങനെ നേരിടാമെന്ന് കുട്ടികളെ പഠിപ്പിക്കണം. മിക്കപ്പോഴും, സമ്മർദ്ദം അനുഭവപ്പെടുമ്പോൾ അവർ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു. അതിനാൽ, ഇതേക്കുറിച്ച് അവർക്ക് കൃത്യമായ കൗൺസിലിംഗ് നൽകണം. കൂടാതെ, റാക്കറ്റ് സ്‌പോർട്‌സും മറ്റ് ഗെയിമുകളും കളിക്കാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതോടെ അവർക്ക് ഏതെങ്കിലും തരത്തിലുള്ള വ്യായാമം പതിവായി പിന്തുടരാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News