യൂട്യുബ് ചാനലുകളിലൂടെ പരസ്യ വരുമാനം; ഡോക്ടർമാർക്ക് പെരുമാറ്റ ചട്ടം ഏർപ്പെടുത്തി

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യവകുപ്പിലെ  ജീവനക്കാര്‍ക്ക് സമൂഹ മാധ്യമങ്ങളിലെ അധിക ഇടപെടലിന് വിലക്ക്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല.
യുട്യൂബ് ചാനല്‍വഴിയുള്ള  പരസ്യവരുമാനം പെരുമാറ്റച്ചട്ടലംഘനമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. യൂട്യൂബ് ചാനലുകൾക്കായി നിരവധി ഡോക്ടർമാർ അനുമതി തേടിയ സാഹചര്യത്തിലാണ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് സർക്കുലർ ഇറക്കിയത്. അപേക്ഷകള്‍ സ്ഥാപന, ജില്ലാ തലത്തിൽ തന്നെ നിരസിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ അനുമതിയോടെയല്ല സർക്കുലർ എന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു

ALSO READ: ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരിൽ ജനദ്രോഹ നടപടി; കേരളത്തിന് ലഭ്യമായിരുന്ന ഭക്ഷ്യധാന്യം വെട്ടിക്കുറച്ച് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News