ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നത്. അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാരുടെ നേതൃത്വത്തിലാണ് സന്നിധാനത്തെ പരിശോധന നടത്തുന്നത്.കൃത്യമായ മാര്‍ക്ക് നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്.
ALSO READ: http://യുഎഇ ദേശീയദിനം ഷാർജയിൽ സൗജന്യ പാർക്കിങ് അനുവദിച്ചു
കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമാക്കി. ശബരിമലയില്‍ ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. സന്നിധാനം ആശുപത്രി,എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ട്രല്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ ആണ് നടന്നുവരുന്നത്. അതേസമയം ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം.
പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡുകളെയാണ് വകുപ്പ് രംഗത്തിറക്കിയിരിക്കുന്നത്. മൂന്ന് പേരടങ്ങുന്ന നാലു ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്. സന്നിധാനം 7593861767, പമ്പ 8592999666 , നിലയ്ക്കല്‍ 7593861768 എന്നിവയ്ക്ക് പുറമെ ടോള്‍ ഫ്രീ 18004251125 നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. ഒരു മേഖലയില്‍ മാത്രം ദിവസേന കുറഞ്ഞത് ഇരുപത് പരിശോധനകള്‍വരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്നുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ ഭക്ഷണം പാചകം ചെയ്ത് തുറസായ രീതിയില്‍ പ്രദശിപ്പിക്കുന്ന പ്രവണതയുണ്ട് . ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here