ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി; രാജസ്ഥാനില്‍ അസി. കളക്ടര്‍ മരിച്ചു, ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

രാജസ്ഥാനില്‍ ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി അസിസ്റ്റന്റ് കളക്ടര്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ആര്‍എഎസ്) ഓഫീസര്‍ പ്രിയങ്ക ബിഷ്ണോയിയാണ് അഹമ്മദാബാദില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു മരണം. ജോധ്പൂരിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ അപാകതയുണ്ടെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്ച മുമ്പ് 2016 ബാച്ച് ഉദ്യോഗസ്ഥനും ബിക്കാനീര്‍ സ്വദേശിയുമായ ബിഷ്ണോയി(33) ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

ALSO READ:നിപ: 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പ്രിയങ്കയുടെ ചികിത്സയില്‍ പിശകുകള്‍ സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ജോധ്പൂരിലെ സമ്പൂര്‍ണാനന്ദ് മെഡിക്കല്‍ കോളേജ് (എസ്എന്‍എംസി) പ്രിന്‍സിപ്പാള്‍ ഭാരതി സരസ്വത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി ജോധ്പൂര്‍ ജില്ലാ കളക്ടര്‍ ഗൗരവ് അഗര്‍വാള്‍ ചുമതലപ്പെടുത്തി. പ്രിയങ്ക ബിഷ്‌ണോയിയെ ജോധ്പൂരിലെ അസിസ്റ്റന്റ് കളക്ടറായാണ് നിയമിച്ചത്. ജോധ്പൂര്‍ നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി കമ്മീഷണറായി ഈ മാസം ആദ്യം സ്ഥലം മാറ്റിയെങ്കിലും ഇതുവരെ ചുമതലയേറ്റിരുന്നില്ല. അതേസമയം ബിഷ്ണോയിയുടെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അനുശോചനം രേഖപ്പെടുത്തി.

ALSO READ:ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമ്മക്കായ് ഖത്തറിൽ 15,000 ടെഡി ബിയറുകൾ ഒരുക്കി ലബനീസ് കലാകാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News