വെള്ളവും അപകടകാരി ; ശരീരത്തില്‍ ജലാംശം കൂടിയാല്‍ ഇങ്ങനെ സംഭവിക്കാം

ആരോഗ്യകരമായ ശരീരത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലാത്തപ്പോഴാണ് പലരോഗങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നുപറയുന്നതുപോലെ വെള്ളമാണെങ്കിലും അമിതമായാല്‍ ആപത്താണ്.
അത്തരമൊരു അനുഭവം അമേരിക്കന്‍ അഭിനേത്രിയായ ബ്രൂക് ഷീല്‍ഡ്‌സ് അടുത്തിടെ പങ്കുവെക്കുകയും ചെയ്തിരുന്നു

ALSO READ കാത്തിരിപ്പിന് വിരാമം ; ‘ആടുജീവിതം’ അടുത്ത വര്‍ഷം എത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

ടോണിക് ക്ലോണിക് സീഷര്‍ എന്ന അവസ്ഥയായിരുന്നു ബ്രൂക്കിന് സംഭവിച്ചത്. മസ്തിഷ്‌കത്തിന്റെ ഇരുഭാഗങ്ങളേയും ബാധിക്കുന്ന ചുഴലിയാണ് ഇതെന്ന് സി.ഡി.സി.പി. പറയുന്നു. ഇത്തരം ചുഴലി സംഭവിക്കുമ്പോള്‍ ശരീരത്തിലെ പേശികള്‍ ദൃഢമാവുകയും ശരീരം വിറയ്ക്കുകയും ചെയ്യുന്നു. ഇതിനൊപ്പം ബോധം നഷ്ടപ്പെടുകയും വീഴുകയും ചെയ്യാം.

ഡയറ്റില്‍ ആവശ്യത്തിന് ഉപ്പില്ലാതിരുന്നതിനൊപ്പം അമിതമായി വെള്ളം കുടിച്ചതിന്റെ ഭാഗമായാണ് ബ്രൂക്കിന് ചുഴലിയും ബോധക്ഷയവും സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. വെള്ളം അമിതമാകുന്ന ഓവര്‍ ഹൈഡ്രേഷന്‍ അഥവാ വാട്ടര്‍ ടോക്‌സിസിറ്റി എന്ന അവസ്ഥയാണ് ബ്രൂക്കിന് ചുഴലിയുണ്ടാക്കിയത്. ഒരുമണിക്കൂറില്‍ ആറുകപ്പില്‍ കൂടുതല്‍ വെള്ളം കുടിക്കാതിരിക്കുകയാണ് ഇതൊഴിവാക്കാനുള്ള മാര്‍ഗമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ALSO READകോന്‍ ബനേഗ ക്രോർപതിയിൽ ഒരു കോടി നേടിയത് 14കാരൻ; ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയായി മായങ്ക്

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതിന് പുരുഷന്മാര്‍ ദിവസവും 3.7ലിറ്റര്‍ ദ്രാവകവും സ്ത്രീകള്‍ 2.7 ലിറ്റര്‍ ദ്രാവകവും കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വെള്ളത്തേക്കൂടാതെയുള്ള ജ്യൂസ്, പാല്‍, കോഫീ തുടങ്ങിയ മറ്റു പാനീയങ്ങള്‍ കൂടി ചേര്‍ത്താണ്. ദിവസവും എട്ടുഗ്ലാസ് ശുദ്ധമായ ജലം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കാലാവസ്ഥയും വ്യായാമവുമൊക്കെ പരിഗണിക്കുമ്പോള്‍ ഇവയില്‍ വ്യത്യാസമുണ്ടായേക്കാം.

ALSO READവിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ കുറവാണോ; കഴിക്കേണ്ടത് എന്തെല്ലാം

ശരീരത്തില്‍ ജലാംശം അമിതമാകുന്നത് ഒഴിവാക്കാന്‍ ദിവസവും 13 കപ്പില്‍ കൂടുതല്‍ വെള്ളം കുടിക്കരുതെന്നാണ് മയോ ക്ലിനിക്ക് മെഡിക്കല്‍ സെന്റര്‍ പറയുന്നത്. ഒരുമണിക്കൂറില്‍ ഒരുലിറ്ററില്‍ക്കൂടുതല്‍ വെള്ളം കുടിക്കരുത് എന്നതും പ്രധാനമാണ്. ഓവര്‍ ഹൈഡ്രേഷന്‍ മൂലം ചുഴലിക്കു പുറമേ തലവേദന, ഓക്കാനം, ഛര്‍ദി തുടങ്ങിയവയും ചില അസാധാരണസാഹചര്യങ്ങളില്‍ കാഴ്ചമങ്ങല്‍, പേശീവേദന, അമിതക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം, ആശയക്കുഴപ്പം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവും അനുഭവപ്പെടാമെന്നും വിദഗ്ധര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News