ഇനി ദിവസം മുഴുവന്‍ എനര്‍ജറ്റിക്കായി ഇരിക്കാം! ഈ പാനീയങ്ങള്‍ പരീക്ഷിച്ച് നോക്കൂ…

ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിക്കേണ്ടത് ആരോഗ്യം നിലനിര്‍ത്താന്‍ പരമപ്രധാനമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനും ശരീരത്തെ എപ്പോഴും ഊര്‍ജ്ജത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി ചില പാനീയങ്ങള്‍ നമുക്ക് ശീലമാക്കാവുന്നതാണ്. ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരി്ക്കാന്‍ ഈ പാനീയങ്ങള്‍ പരീക്ഷിച്ച് നോക്കൂ..

* കരിക്ക് – ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും കുടിക്കുന്നതുമാണ് കരിക്കും തേങ്ങാവെള്ളവും എല്ലാം. ഇത് നിങ്ങളുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തേങ്ങാവെള്ളം. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കരിക്ക് സഹായിക്കുന്നു. മാത്രമല്ല ഇതിലൂടെ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു.

* നാരങ്ങ വെള്ളം – ഒരു നാരങ്ങ വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ ക്ഷീണമെല്ലാം മാറി ഉഷാറാകുമെന്നുള്ളത് നമുക്ക് അനുഭവമാണ്. നാരങ്ങ ചേര്‍ത്ത വെള്ളം മധുരത്തോടെ കഴിക്കുന്നത് നിങ്ങളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. ഇനി ഉപ്പ് ഇഷ്ടമില്ലാത്തവര്‍ക്ക് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് അതിലേക്ക് 1-2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി. ഇത് നിങ്ങളുടെ ക്ഷീണവും പരവേശവും അകറ്റുകയും ആരോഗ്യമുള്ള ശരീരം നല്‍കുകയും ചെയ്യുന്നു.

READ ALSO:പൂത്തുലഞ്ഞ് തലസ്ഥാനം; സ്വപ്നതുല്യ കാഴ്ചയൊരുക്കി കേരളീയം പുഷ്പ മേള

* ഗ്രീന്‍ ടീ – ഗ്രീന്‍ ടീയിലുള്ള ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് ഗ്രീന്‍ ടീ മികച്ചതാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം കൃത്യമാക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ഗ്രീന്‍ടീയില്‍ ഉള്ളത്. അമിതവണ്ണമെന്ന പ്രശ്‌നത്തെ മാത്രമല്ല ദിവസം മുഴുവന്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.

* ആപ്പിള്‍ സിഡാര്‍ വിനിഗര്‍ – ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആരോഗ്യം നല്‍കുന്ന ഒരു പാനീയമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ശരീരഭാരം കുറക്കുന്നതിനും ടോക്‌സിനെ പുറന്തള്ളുന്നതിനും എല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുന്നില്‍ തന്നെയാണ്.

READ ALSO:ഗാസയിലെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി തുര്‍ക്കി; അതിര്‍ത്തിയില്‍ ആശുപത്രി

* ഇഞ്ചിച്ചായ – ഇഞ്ചിച്ചായ കുടിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. ശരീരത്തിനുണ്ടാവുന്ന പല വേദനകള്‍ക്കും അവസാനമാണ് ഇഞ്ചിച്ചായ. പേശിവേദന, ആര്‍ത്രൈറ്റിസ്, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇഞ്ചിച്ചായ സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ക്ക് ഇഞ്ചിച്ചായ ദിവസവും രാവിലെ തന്നെ കഴിക്കാവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ അവശത അകറ്റി പൂര്‍ണ ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News