ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്, എല്ലാവരുടെയും പ്രാര്‍ത്ഥനക്കും പിന്തുണക്കും നന്ദി: മായങ്ക് അഗര്‍വാള്‍

വെള്ളമെന്ന് തെറ്റിദ്ധരിച്ച് വിമാനത്തില്‍വെച്ച് ദ്രാവകം കുടിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരവും, രഞ്ജി ട്രോഫി കര്‍ണാടക ക്യാപ്റ്റന്‍ കൂടിയായ മായങ്ക് അഗര്‍വാളിന്റെ ആരോഗ്യനിലയില്‍ പുരോഗതി. താരത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘ഇപ്പോള്‍ സുഖം തോന്നുന്നു. തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി’ എന്നാണ് താരം എക്സില്‍ ചിത്രത്തോടൊപ്പം കുറിച്ചത്.

ALSO READ:ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

വിമാനത്തില്‍വെച്ച് വെള്ളമെന്ന് കരുതി ദ്രാവകം കുടിച്ചതിനെത്തുടര്‍ന്ന് മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനുശേഷം ചൊവ്വാഴ്ച ത്രിപുരയില്‍ നിന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് വായില്‍ പൊള്ളലും തൊണ്ടയില്‍ അസ്വസ്ഥതകളും ഛര്‍ദിയും അനുഭവപ്പെട്ടതോടെ അഗര്‍ത്തല ആശുപത്രിയിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ത്രിപുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മായങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ALSO READ:കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസ്: ഒന്നാം പ്രതി വസീം പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News