വിജിലൻസ് പിടിയിലായി ഹെൽത്ത് ഇൻസ്പെക്ടർ

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി ഹെൽത്ത് ഇൻസ്പെക്ടർ. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ആണ് പ്രതി. 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മുറ്റിച്ചിറ സ്വദേശിയായ ആഫിൽ അഹമ്മദിൻ്റെ പരാതിയിലാണ് അറസ്റ്റ്. കട തുടങ്ങാനുള്ള ലൈസൻസിനായാണ് ആഹിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ സമീപിച്ചിരുന്നത്.

ALSO READ: ‘ഗവര്‍ണറുടെ നിലപാടിൽ അഭിരമിക്കുന്നവര്‍ സംഘപരിവാറിന് വിടുപണി ചെയ്യുകയാണ്’: വി വസീഫ്

ഷാജി കൈക്കൂലിയായി ആവശ്യപ്പെട്ടത് 2500 രൂപയാണ്. ആഫിൽ വിജിലൻസിനെ സമീപിക്കുന്നത് 1000 രൂപ നൽകിയ ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ്. ഇയാളെ പിടികൂടിയത് ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുളള സംഘമാണ്. ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News