അടുത്ത വർഷം മുതൽ യുഎഇയിൽ എല്ലാവർക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിർബന്ധമാക്കി. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുളള അടിസ്ഥാന ആരോഗ്യ ഇന്‍ഷൂറന്‍സും പ്രഖ്യാപിച്ചു. യുഎഇയിൽ അടുത്ത വർഷം മുതൽ ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവർക്ക് പുതിയ വീസ എടുക്കാനും നിലവിലുളള വീസ പുതുക്കാനും സാധിക്കില്ല. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ആവശ്യമായുള്ളത്.
ALSO READ: ട്രാവല്‍ ഏജന്റിന്റെ ചതി; 22 വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തി ഇന്ത്യന്‍ വനിത
മറ്റ് എമിറ്റേറുകളിലേക്കു കൂടി ഇന്‍ഷൂറന്‍സ് പദ്ധതി വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ മുഴുവന്‍ തൊഴിലാളികളെയും ഇന്‍ഷൂറന്‍സിന്‍റെ പരിധിയില്‍ കൊണ്ടുവരികയെന്നുളളതാണ് ലക്ഷ്യമിടുന്നത്. 2024 ജനുവരി 1ന് മുമ്പ് ആരോഗ്യ ഇൻഷൂറൻസ് നൽകിയവർക്കും പെർമിറ്റുള്ള ജീവനക്കാർക്കും രേഖകള്‍ പുതുക്കാനുള്ള സമയമാകുമ്പോള്‍ മാത്രമാണ് പുതിയ നിർദ്ദേശം ബാധകമാകുക.
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുളള അടിസ്ഥാന ആരോഗ്യ ഇന്‍ഷൂറന്‍സാണ് പ്രഖ്യാപിച്ചിട്ടുളളത്. വർഷത്തില്‍ 320 ദിർഹം പ്രീമിയത്തില്‍ ഇൻഷൂറന്‍സ് പരിരക്ഷ നേടാം. വടക്കന്‍ എമിറേറ്റിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കുമായാണ് അടിസ്ഥാന ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രഖ്യാപിച്ചിട്ടുളളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here