വിമാനം, വിൻഡോ സീറ്റ്, ഒരു പെഗ്… പക്ഷെ പണി പിന്നാലെ വരും; സൂക്ഷിച്ചോ…

വിമാനത്തിലൊരു വിൻഡോ സീറ്റൊക്കെ കിട്ടി ദീർഘദൂരം യാത്ര ചെയ്യുക എന്നത്‌ വളരെ രസമുള്ള കാര്യം തന്നെയാണ്. പലരും ദീർഘസമയമുള്ള യാത്രകൾക്ക് വിമാനത്തിലിരുന്ന് മദ്യപിക്കാൻ താല്പര്യപ്പെടുന്നവരാണ്. ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന പല എയർലൈനുകളും ഫ്ലൈറ്റുകളിൽ ലഹരിപാനീയങ്ങൾ നൽകാറുമുണ്ട്. അത് വാങ്ങി കഴിക്കുന്നവരും വിരളമല്ല. എന്നാൽ ഇത് നമ്മുടെ ആരോഗ്യസ്ഥിതിയെ എത്രത്തോളം മോശം അവസ്ഥയിലാക്കും എന്ന് പലർക്കും അറിയില്ല.

Also Read: രുചിയും ഗുണവും ഒരുപോലെ; ഓട്‌സ് കൊണ്ടൊരു കട്‌ലറ്റ്

ദീർഘദൂര യാത്രയ്ക്കിടെ മദ്യം കഴിക്കുന്നതും പിന്നീട് ഉറങ്ങുന്നതും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വലിയ തോതിൽ വർധിപ്പിക്കും എന്ന് ഗവേഷണങ്ങൾ പറയുന്നു. വിമാനത്തിലെ വായു മർദ്ദം കുറയുകയും അത്തരം അവസ്ഥയിൽ മദ്യം കഴിച്ച ശേഷം ഉറങ്ങുകയും ചെയ്യുന്നത് ആളുകളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു എന്നും പഠനങ്ങൾ പറയുന്നു. ഇത് അവരുടെ ഹൃദയമിടിപ്പ് വീണ്ടും വർധിപ്പിക്കുന്നു.

Also Read: ഓൺലൈൻ തട്ടിപ്പുകൾക്ക് വിരാമം; സുരക്ഷാ നടപടികളുമായി റിസർവ് ബാങ്ക്

ഹൈപ്പോബാറിക് അവസ്ഥയിൽ മദ്യം കഴിച്ചതിനു ശേഷം ഉറങ്ങുന്നത് ഹൃദയത്തിലും മറ്റ് സിസ്റ്റത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു, ഇതുമൂലം ഹൃദയവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉൾപ്പടെയുള്ള രോഗികൾക്ക് വളരെയധികം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ തുടങ്ങും. രോഗികൾക്ക് മാത്രമല്ല, ആരോഗ്യമുള്ള ആളുകൾക്കും ഇതൊരു ഭീഷണി തന്നെയാണ്. വിമാന യാത്രയ്ക്കിടെ അമിതമായി മദ്യം കഴിക്കുന്നത് പെട്ടെന്ന് ആരോഗ്യം വഷളാക്കുകയും ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക, മദ്യപാനം ആരോഗ്യത്തിന് ഹാനികരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News