മാനസികാരോഗ്യം മെച്ചപ്പെടണോ എങ്കില്‍ ഇവ കൂടി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

നല്ല ഭക്ഷണം കഴിച്ചാല്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യും. ധാരാളം പോഷക ഗുണങ്ങളുള്ള ഭക്ഷണവിഭവങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തിനും ഫലപ്രദമാണ്.

ALSO READകേരളത്തിന്റെ പ്രിയപ്പെട്ട നഞ്ചിയമ്മയ്ക്ക് നവകേരള സദസില്‍ ആദരവ്; ഫോട്ടോ ഗ്യാലറി
ക്വിനോവ, ബ്രൗണ്‍ അരി എന്നിങ്ങനെയുള്ള ഹോള്‍ ഗ്രെയ്നുകളില്‍ അടങ്ങിയിട്ടുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് ഊര്‍ജ്ജത്തിന്റെ നിരന്തരമായ ഉറവിടമായി പ്രവര്‍ത്തിക്കുന്നു. ഇത് മൂഡ് മാറ്റങ്ങളെ തടയാന്‍ സഹായിക്കും. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഓക്സിഡേറ്റീവ് സ്ട്രെസ്സിനെ നേരിടാന്‍ വൈറ്റമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉത്തമമാണ്.

ALSO READചാമ്പ്യന്‍സ് ബോട്ട് ലീഗ്; വള്ളംകളിയുടെ കലാശ പോരാട്ടത്തിന് പിന്നാലെ അപകടം

തൈര്, പുളിപ്പിച്ച പച്ചക്കറികള്‍ എന്നിങ്ങനെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാരോഗ്യം ഉറപ്പാക്കും. പോഷണസമ്പുഷ്ടമായ ഭക്ഷണത്തിനൊപ്പം വ്യായാമവും യോഗയും ശീലമാക്കുന്നത് നല്ല സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News