‘നിപ വൈറസ്: ഇന്ന് പരിശോധിച്ച ഒൻപത് സാംപിളുകളും നെഗറ്റീവ്’; മന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ്. 15 പേരാണ് ആശുപത്രികളിൽ ചികിത്സയുള്ളത്. പനി ഉള്ളവരുടെ റിസൾട്ടുകളും നെഗറ്റീവ് ആയി എന്നും മന്ത്രി അറിയിച്ചു.

Also read:‘മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല’; തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുന്റെ അമ്മ

‘2023-ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചു. നിപ ബാധിച്ച കുട്ടിയുടെ കുടുംബംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. 406 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. ഹൈറിസ്‌ക് കാറ്റഗറിയിൽ 194 പേർ ഉൾപ്പെടുന്നുണ്ട്. 139 പേർ ആരോഗ്യ പ്രവർത്തകരാണ്. 7239 വീടുകളിൽ സർവ്വേ പൂർത്തിയായി. സർവ്വേയിൽ 439 പേർക്ക് പനിയുള്ളതായി കണ്ടെത്തി. അതിൽ നാല് പേർ കുട്ടിയുമായി സമ്പർക്കം ഉള്ളവരാണ്. അവരുടെ സാംപിളുകൾ പരിശോധിക്കും. മൊബൈൽ ലാബിലെ പരിശോധന നാളെ മുതൽ ആരംഭിക്കും’- മന്ത്രി വീണാ ജോർജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News