തിരുവനന്തപുരം ജനറല്‍ ആശുപത്രി മരുന്നില്ലെന്ന മനോരമയുടെ വ്യാജ വാര്‍ത്തക്കെതിരെ പ്രതിഷേധം ശക്തം. തെറ്റായ ധാരണ പരത്തുന്നതിനായി നടത്തിയ ശ്രമം ദൗര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് തെളിവുകള്‍ നിരത്തിയാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്. കേരളത്തിലെ ആരോഗ്യരംഗത്തെ മേന്‍മ ആര്‍ക്കെങ്കിലും മറച്ചുവയ്ക്കാനാകുമോ എന്ന് സംഭവത്തിൽ മുഖ്യമന്ത്രിയും ചോദിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിക്ക് ഡോക്ടര്‍ എഴുതിയ കുറിപ്പടിയിലെ മരുന്നൊന്നും ആശുപത്രിയില്‍ കിട്ടാനില്ലെന്നാണ് മനോരമ വാര്‍ത്ത. എന്നാല്‍ 9 മരുന്നില്‍ 7 മരുന്നും കിട്ടിയെന്ന് വര്‍ത്തക്കുള്ളില്‍ മനോരമ തന്നെ പറയുന്നുമുണ്ട്. ബാക്കി വരുന്ന രണ്ടുമരുന്നുകള്‍ സര്‍ക്കാരിന്റെ ഡ്രഗ്‌സ് ലിസ്റ്റില്‍ ഇല്ലാത്തതാണ്. കുറിപ്പടിയില്‍ മരുന്നുകളുടെ രാസനാമം എഴുതണമെന്നാണ് നിര്‍ദേശം. ഇത് ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആരോഗ്യമന്ത്രി അടിയന്തിരമായി നിര്‍ദേശം നല്‍കി. പക്ഷെ അധികൃതരോട് ഒന്നു തിരക്കുക പോലും ചെയ്യാതെയാണ് മനേരാരമയുടെ വ്യാജവാര്‍ത്ത. വാര്‍ത്തയുടെ തലക്കെട്ടുപോലും ‘മരുന്നിനില്ല മരുന്ന്’ എന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here