പുതിയ നിപ കേസുകൾ ഒന്നുമില്ല, വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് പുതിയ നിപ കേസുകൾ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹൈറിസ്ക്കിലുള്ള 94 പേരുടെ സാമ്പിൾ നെഗറ്റീവാണെന്നും ഇതുവരെ 6 എണ്ണം മാത്രമാണ് പോസിറ്റീവായിട്ടുള്ളതെന്നും നിപ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.

ALSO READ: കെ സുധാകരൻ തീരുമാനിക്കണ്ട, കെപിസിസി തീരുമാനം അട്ടിമറിച്ച്‌ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കൾ

‘2 സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജിലും പോസിറ്റീവ് ആയവർ ചികിൽസയിൽ കഴിയുന്നുണ്ട്. അവരൊക്കെ സ്റ്റേബിൾ ആണ്. ക്രിറ്റിക്കൽ ആയിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ഇൻഡക്സ് കേസ് സോഴ്സ് ഐഡന്റിഫിക്കേ ഷൻ നടക്കുകയാണ്. അതിന് വേണ്ടി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കുന്നുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്രവ ശേഖരണ ത്തിനായി നിയോഗിക്കും. മറ്റ് ജില്ലകളിലുള്ളവരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും’, മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News