തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇനി ഡയാലിസിസ് യൂണിറ്റിനോടൊപ്പം കാരുണ്യ ഫാർമസിയും

തൊടുപുഴ ജില്ലാ ആശുപത്രിയിലെ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനുള്ള സാങ്കേതിക നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഡയാലിസിസ് യൂണിറ്റിനോടൊപ്പം കാരുണ്യ ഫാർമസിയും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

Also Read; ‘ഇടുക്കിയും മിടുക്കിയാകും’; കിൻഫ്ര സ്പൈസസ് പാർക്ക് ഒക്ടോബർ 15ന് തുറക്കും

‘ആര്‍ദ്രം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് തൊടുപുഴയിലെ ജില്ലാ ആശുപത്രി സന്ദർശിച്ചത്. ആശുപത്രികളിൽ നിന്നുള്ള സേവനങ്ങൾ ജനങ്ങൾക്ക് എങ്ങനെ ലഭ്യമാകുന്നു എന്നത് പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ആശുപത്രിയിൽ എത്തുന്നവരുമായും ആരോഗ്യ പ്രവർത്തകരുമായും മന്ത്രി ആശയ വിനിമയം നടത്തി. തൊടുപുഴ ആശുപത്രിയിലെ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനുള്ള സാങ്കേതിക നടപടികൾ ഉടൻ പൂർത്തിയാക്കും.

Also Read; ‘പലസ്തീനികൾ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം സ്വരാജ്

ഡയാലിസിസ് യൂണിറ്റ് ഉടൻ പൂർണ്ണ സജ്ജമാക്കും. അതോടൊപ്പം കാരുണ്യ ഫാർമസി സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. ഇടുക്കി ജില്ലയിൽ കാത്ത് ലാബ് യാഥാർഥ്യമാക്കും. ഇടുക്കിയിലെ മറ്റ് ആശുപത്രികളിലും സന്ദർശനം നടത്തുമെന്നും എല്ലായിടത്ത് നിന്നും ലഭിക്കുന്ന ഫീഡ് ബാക്ക് ജില്ലാ കളക്ടറേറ്റിൽ ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News