നമ്മുടെ ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും നമ്മള്‍ ചെലവിടുന്നത് മൊബൈല്‍ ഫോണിനോടൊപ്പമാണ്. വെറുതെ ഇരിക്കുമ്പോഴും കഴിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴുമെല്ലാം നമ്മുടെ കണ്ണുകള്‍ ഇടയ്ക്കൂടെ മൊബൈല്‍ഫോണില്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കും.
ഇന്നത്തെ കാലത്ത് ടോയ്‌ലറ്റില്‍ പോകുമ്പോഴും നമ്മുടെ കൈകളില്‍ മൊബൈല്‍ ഫോണുണ്ടാകും. മുന്‍പൊക്കെ വെറും പത്ത് മിനുട്ടിനുള്ളില്‍ ടോയ്‌ലറ്റില്‍ പോയിട്ടുവന്നിരുന്ന നമ്മള്‍, ഇപ്പോള്‍ മൊബൈല്‍ ഫോണും കൊണ്ട് പോകുമ്പോള്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞാലും ടോയ്ലറ്റില്‍ നിന്നും പുറത്തുവരാറില്ല എന്നതാണ് വാസ്തവം.
എന്നാല്‍ ഈ പ്രവണത നമ്മുടെ ആരോഗ്യേത്തിന് അത്ര നല്ലതെല്ലെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം. ഈ ഒരു പ്രവണത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, ഫോണില്‍ ബാക്ടീരിയ കേറാനും സാധ്യതയുണ്ട്.
രോഗങ്ങള്‍ പരത്തുന്ന രോഗാണുക്കളും കീടാണുക്കളും ഉള്ള സ്ഥലമാണ് ടോയ്‌ലറ്റ്. ടോയ്‌ലറ്റുകളില്‍ ഏറ്റവുമധികം ബാക്ടീരിയകള്‍ ഉള്ള സ്ഥലം വാതില്‍, വാതിലിന്റെ ലോക്ക്, ടാപ്പ്, തറ എന്നിവിടങ്ങളിലാണ്. ബാത്ത്റൂമുകളില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ളത്.
ഇവിടെയൊക്കെ സ്പര്‍ശിച്ച ശേഷം കൈ സോപ്പിട്ട് കഴുകിയാല്‍ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. കാരണം, ഫ്‌ളഷ് ചെയ്യുമ്പോഴും മൂത്രം ഒഴിക്കുമ്പോഴും അതിന്റെ എഫക്ട് ആറടി ദൂരം വരെ പ്രതിഫലിക്കും.
ഫ്‌ളഷ് ചെയ്യുമ്പോഴും മറ്റും തെറിക്കുന്ന തുള്ളികളില്‍ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുകയും അവ ഫോണുകളിലേക്ക് പകരാനും സാധ്യതയുണ്ട്. ഇ-കോളി, സാല്‍മോണല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ് എ, മെഴ്സ, സ്ട്രെപ്ടോകോകസ്, വയറിളക്കം തുടങ്ങിയ അസുഖങ്ങളാണ് ഇത്തരക്കാരെ തേടിയെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here