രാവിലെ എഴുനേറ്റയുടനെ ചായ കുടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിയുക

രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ നല്ല ആവി പറക്കുന്ന ഒരു ചായ കിട്ടിയാല്‍ പിന്നെ ആ ദിവസം സൂപ്പറായിരിക്കും. നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നതുതന്നെ ആവിപറക്കുന്ന ഒരു ചൂട് ചായയിലാണ്. രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് നമ്മുടെ ദിനചര്യകളില്‍ ഒന്നായി മാറിക്കഴിഞ്ഞു.

എന്നാല്‍ ശരീരത്തിന് രാവിലെയുള്ള ഈ ചായകുടി അത്ര നല്ലതാണോ എന്ന് നമ്മള്‍ ആലോചിച്ചിട്ടുണ്ടോ? ഇത്രയുംനാള്‍ അങ്ങനെ ആലോചിച്ചിട്ടില്ലെങ്കില്‍ ഇനി അങ്ങനെ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം, രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൊതുവെ ഗ്യാസ് പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് രാവിലത്തെ ചായ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കാരണം രാവിലെ എഴുന്നേറ്റയുടന്‍ ചായ കഴിക്കുന്നത് ഗ്യാസിന്റെ പ്രശ്‌നമുണ്ടാക്കും. രാവിലെ ചായ കുടിക്കുന്നതിലൂടെ ചിലരില്‍ അസിഡിറ്റി, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളുണ്ടാകാനും കാരണമാകും.

ചായയില്‍ അടങ്ങിയിട്ടുള്ള ‘ടാന്നിന്‍’ വയറ്റിനുള്ളില്‍ ദഹനരസം ഉണ്ടാക്കും. ഭക്ഷണമൊന്നും കഴിക്കാത്തപക്ഷം വെറുംവയറ്റില്‍ ഇങ്ങനെ ദഹനരസം ഉത്പാദിപ്പിക്കപ്പെടുന്നത് ഗ്യാസിനും അസിഡിറ്റിക്കുമെല്ലാം കാരണമാകും.

ഉറക്കമെഴുന്നേറ്റയുടനെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക. പതിയെ ലഘുഭക്ഷണം എന്തെങ്കിലും കഴിക്കാം. ഇതിനും അല്‍പനേരം കൂടി കഴിഞ്ഞ ശേഷം മാത്രമാണ് ചായ കുടിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഗ്യാസിന്റെ പ്രശ്‌നമുണ്ടാവുകയില്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News