അമിതമായ വിയര്‍പ്പും ശരീരദുര്‍ഗന്ധവുംമുള്ള സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, സൂക്ഷിക്കുക

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അമിതമായ വിയര്‍പ്പും ശരീരദുര്‍ഗന്ധവും. വെറുതെ ഇരിക്കുമ്പോള്‍പ്പോലും പലരും വിയര്‍ക്കാറുണ്ട്. അമിതമായ വിയര്‍പ്പ് ദുര്‍ഗന്ധം മാത്രമല്ല ശരീരത്ത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നതും പതിവാണ്.

തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കും സൂചന നല്‍കുന്ന ഒന്നാണ് രാത്രിയിലെ അമിത വിയര്‍പ്പ്. ഇത്തരം രോഗാവസ്ഥയില്‍ പലപ്പോഴും അമിതവിയര്‍പ്പ് തന്നെയാണ് സൂചന. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സൂചനകളായിരിക്കും.

ആര്‍ത്തവ വിരാമം പോലുള്ള സമയത്തും സ്ത്രീകളില്‍ അമിത വിയര്‍പ്പ് കാണുന്നുണ്ട്. പ്രത്യേകിച്ച്‌ രാത്രി സമയങ്ങളില്‍ ആയിരിക്കും അമിത വിയര്‍പ്പ് ഉണ്ടാവുന്നത്. സ്ട്രോക്കിനു മുന്നോടിയായും ശരീരം വിയര്‍ക്കാറുണ്ട്.

അമിതമായ വിയര്‍പ്പ് ഫംഗസ് അണുബാധയിലേക്കും മുഖക്കുരുവിലേക്കും നയിച്ചേക്കാം. എന്നാല്‍ ഇതിന് പ്രതിവിധികള്‍ ധാരാളമാണ്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ ചര്‍മ്മം സ്വഭാവികമായി ശ്വസിക്കാന്‍ അനുവദിക്കില്ല. അതിനാല്‍ കട്ടി കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങള്‍, പ്രത്യേകിച്ച കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.

എരിവുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. സാലഡുകളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു എന്ന് ഉറപ്പാക്കുക. കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്.

Also Read : അമാന എംബ്രേസ് സ്വര്‍ണക്കടത്ത് വിഷയം; ന്യായീകരിച്ച് എം കെ മുനീര്‍

കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ 2-3 തുള്ളി ലാവെന്‍ഡര്‍ എണ്ണ ചേര്‍ക്കുക. ഇത് നിങ്ങളെ ഫ്രഷ് ആയിരിക്കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനും സഹായിക്കും. ഇതിനായി ചര്‍മ്മത്തിന് അനുസൃതമായ എണ്ണകള്‍ ഉപയോഗിക്കുക.

ശരീരത്തിലെ ഇടുങ്ങിയ ഭാഗങ്ങളില്‍ ആന്റി ഫംഗല്‍ പൗഡര്‍ ഉപയോഗിക്കുക. ഈര്‍പ്പമുള്ള ദിവസങ്ങളില്‍ ആന്റ്‌പെര്‍സ്പിറന്റുകള്‍ ഉപയോഗിക്കുക. അമിതമായി കക്ഷം വിയര്‍ക്കുന്നത് തടയാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കുന്നതും ഗുണം ചെയ്‌തേക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News