തക്കാളി പ്രിയരാണോ നിങ്ങള്‍ ! എങ്കില്‍ നിര്‍ബന്ധമായും ഈ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി അറിയുക

തക്കാളി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അധികമായാല്‍ തക്കാളിയും ശരീരത്തിനും ആരോഗ്യത്തിനും നല്ലതല്ല. അമിതമായി തക്കാളി കഴിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചുവടെ,

അമിത ഉപയോഗം

അമിതമായി ഉപയോഗിക്കുകയാണെങ്കില്‍ തക്കാളി ദഹനവ്യവസ്ഥയെ സഹായിക്കുന്നതായാണ് കാണുന്നത്.എന്നാല്‍ അമിത ഉപയോഗം വയറിന് അസ്വസ്ഥതയും, ഗ്യാസും,വയറിളക്കവും ഉണ്ടാക്കും. സാല്‍മൊണേല്ലയുടെ സാന്നിധ്യമാണ് ഇതുണ്ടാക്കുന്നത്.

മൂത്രാശയരോഗങ്ങള്‍

തക്കാളിയിലെ അസിഡിക് ബ്ലാഡറിനെ അസ്വസ്ഥമാക്കുന്നു.നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് മൂത്രാശയ അണുബാധ ഉണ്ടാകാറുണ്ടെങ്കില്‍ തക്കാളിയുടെ ഉപയോഗം കുറയ്ക്കുക.

പേശിവേദന

തക്കാളിയിലെ ഹിസ്റ്റമിന്‍ സന്ധിവേദനയും ശരീരത്തില്‍ നീരും ഉണ്ടാക്കും.സോളനായിന്‍ എന്ന ആല്‍ക്കലൈഡ് ആണ് ഇതുണ്ടാക്കുന്നത്.വാതരോഗമുള്ളവര്‍ തക്കാളിയുടെ അമിത ഉപയോഗം കുറയ്ക്കണം.

മൈഗ്രെയിന്‍

തക്കാളി മൈഗ്രെയിന്‍ കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഒരു ഇറാനിയന്‍ പഠനത്തില്‍ ഇത് പറയുന്നു.ഭക്ഷണ വ്യതിയാനത്തിലൂടെ 40 % മൈഗ്രെയിന്‍ നിയന്ത്രിക്കാമെന്ന് പറയപ്പെടുന്നു.നിങ്ങള്‍ക്ക് മൈഗ്രെയിന്‍ തലവേദന ഉണ്ടെങ്കില്‍ തക്കാളിയുടെ ഉപയോഗം കുറയ്ക്കുക.

അസിഡിറ്റി

തക്കാളി അസിഡിക് ആണ്. നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടെങ്കില്‍ ഇത് കൂട്ടും.കൂടുതല്‍ അസിഡിക് ഉണ്ടാകുന്നതിനാല്‍ ഗ്യാസ്‌ട്രോ ഇന്റെന്‍സ്റ്റെയിന്ല അപ്‌സെറ്റ് ആകും.തക്കാളിയിലെ മാലിക് ആസിഡും സിട്രിക് ആസിഡുമാണ് അസിഡിറ്റി കൂട്ടുനനത്.ഗെര്‍ഡ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ വഷളാക്കും.

വൃക്കയില്‍ കല്ല്

വൃക്കരോഗങ്ങള്‍ ഉള്ളവര്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കണം എന്ന് പറയാറുണ്ട്.തക്കാളിയിലെ പൊട്ടാസ്യം ഈ രോഗികള്‍ക്ക് ഹാനികരമാണ്.തക്കാളി ഓക്സലേറ്റ് ആയതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്.അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രം ഉപയോഗിക്കുക.

രക്തസമ്മര്‍ദ്ദം കൂട്ടും

തക്കാളി വേവിക്കാതെ കഴിക്കുന്നത് രക്തസമ്മര്‍ദം കൂട്ടില്ല.കാരണം തക്കാളിയില്‍ 5 മില്ലിഗ്രാം സോഡിയമേ ഉള്ളൂ.ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ സൂപ്പോ കാനിലെ തക്കാളിയോ കഴിക്കുമ്പോള്‍ സോഡിയത്തിന്റെ അളവ് കൂടാറുണ്ട്.

അലര്‍ജി

ഹിസ്റ്റമിന്റെ അലര്‍ജി ഉള്ളവര്‍ക്ക് തക്കാളി അലര്‍ജി ഉണ്ടാക്കാറുണ്ട്.എക്സിമ,ചര്‍മ്മത്തില്‍ കുരുക്കള്‍,തുമ്മല്‍,തൊണ്ടവേദന,നാക്കും മുഖവും വീര്‍ക്കല്‍ ,ശ്വാസതടസ്സം എന്നീ അലര്‍ജി പ്രശനങ്ങള്‍ തക്കാളി ചിലര്‍ക്ക് ഉണ്ടാക്കാറുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News