വയനാട് കേണിച്ചിറയിൽ കൂട്ടിലായ കടുവക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വനം വകുപ്പ്. ഇന്നലെ രാത്രി പിടിയിലായ കടുവയെ മുത്തങ്ങയിലേക്ക് മാറ്റി.നാല് ദിവസമായി വളർത്തുമൃഗങ്ങളെ കൊന്ന് പ്രദേശത്തെ ആശങ്കയിലാക്കിയ കടുവ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കൂട്ടിലായിരുന്നു. എടക്കാട്ട് കിഴക്കയിൽ കുര്യാക്കോസിൻ്റെ വീടിന് സമീപം സ്ഥാപിച്ച കൂട്ടിൽ കടുവ അകപ്പെട്ടുകയായിരുന്നു.
ഇന്നലെ തന്നെ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.കൂട്ടിലാവുന്നതിന് മുൻപ് രണ്ട് പശുക്കൾ കൊല്ലപ്പെട്ട മാളിയേക്കൽ ബെന്നിയുടെ വീടിന്റെ തൊഴുത്തിൽ വീണ്ടും കടുവയെത്തി.ഇതിന്റെ ദൃശ്യങ്ങൾ വീട്ടുകാർ പകർത്തിയിരുന്നു.ക്ഷീര കർഷകർ ഏറെയുള്ള മേഖലയിൽ ജനങ്ങൾ വലിയ ആശങ്കയിലായിരുന്നു.കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
കടുവയെ മുത്തങ്ങയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.10 വയസ്സുള്ള ആൺകടുവയാണിത്.വനം വകുപ്പിന്റെ സെൻസസിൽ തോൽപ്പെട്ടി 17 എന്ന് രേഖപ്പെടുത്തിയ കടുവക്ക് ശാരീരിക പ്രശ്നങ്ങളും പ്രായാധിക്യത്തിന്റെ അവശതകളുമുണ്ട്.വിദഗ്ദ പരിശോധനക്ക് ശേഷമേ
തുടർ തീരുമാനങ്ങൾ വനം വകുപ്പ് സ്വീകരിക്കൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here