വേണം വൈറ്റമിൻ ഡി, കുറഞ്ഞാൽ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാം?

മനുഷ്യ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് പലതരം പോഷകങ്ങൾ കൂടിയേ തീരു. ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇതിന്റെ കുറവ് ശരീരത്തിൽ പലവിധ രോഗസാധ്യതകൾക്കും വിഷാദത്തിനും ഉൽക്കണ്ഠകൾക്കും വരെ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

ALSO READ: നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐ ഡി കാർഡ്

വൈറ്റമിൻ ഡിയുടെ അഭാവം ഒരു ആഗോള പ്രശ്നമാണ്. ഏകദേശം 1 ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുള്ളതായി കണക്കാക്കപ്പെടുന്നു. അതേസമയം ജനസംഖ്യയുടെ 50% പേർക്ക് വിറ്റാമിൻ ഡിയുടെ അപര്യാപ്തതയുണ്ട്. അത്രത്തോളം ആളുകളാണ് വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിച്ചാൽ വിറ്റാമിൻ ഡി അടങ്ങിയ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കുക, സൂര്യപ്രകാശം കൊള്ളുക, വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുക തുടങ്ങിയവയ്ക്കാകും ശുപാർശ ചെയ്യുക.

ALSO READ: സിനിമാ നിർമാണ രംഗത്തേക്ക് കാൽവെച്ച് വി എ ശ്രീകുമാര്‍; ലോഗോ പ്രകാശനം ചെയ്‌ത്‌ മോഹൻലാൽ

എന്നാൽ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളുടെ സുരക്ഷിതമല്ലാത്ത സമ്പർക്കം ചർമത്തിനും കണ്ണുകൾക്കും രോഗപ്രതിരോധ സംവിധാനത്തിനും കേടുപാടുകൾ വരുത്തും. ഇത് ക്യാൻസറിന് വരെ കാരണമായേക്കും. അമിതമായ സൂര്യതാപവും അൾട്രാവയലറ്റ് പ്രകാശവും ചർമ്മത്തിന് ദോഷം ചെയ്യും.

ശ്രദ്ധിക്കുക: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News